dubai rainfall : യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; സുരക്ഷാ മുന്നറിയിപ്പ് നല്‍കി അധികൃതര്‍; വീഡിയോ കാണാം

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടായി. വ്യാഴാഴ്ച രാവിലെ റാസല്‍ഖൈമയില്‍ ആരംഭിച്ച അസ്ഥിരമായ കാലാവസ്ഥ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചതിനാല്‍ വെള്ളിയാഴ്ച രാവിലെ വിവിധയിടങ്ങളില്‍ ഇടിമിന്നലും കനത്ത മഴയും രേഖപ്പെടുത്തി dubai rainfall .
കടല്‍ത്തീരങ്ങളില്‍ നിന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ നിര്‍ദ്ദേശിച്ച് ദുബായ് പോലീസ് എല്ലാ താമസക്കാരുടെയും ഫോണുകളില്‍ പൊതു സുരക്ഷാ മുന്നറിയിപ്പ് അയച്ചു. ശ്രദ്ധാപൂര്‍വം വാഹനമോടിക്കണമെന്നും അതോറിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അറിയിച്ചു.
ഒരു വീഡിയോയില്‍, ദുബായിലെ അബു ഹെയിലില്‍ ശക്തമായ കാറ്റ് വീശുന്നതും കനത്ത മഴ പെയ്യുന്നതും കാണാം. മഴയില്‍ നനഞ്ഞുകുതിര്‍ന്ന താമസക്കാര്‍ കെട്ടിടങ്ങളുടെ അടിയില്‍ ഒളിക്കാന്‍ ഓടുന്നതായി അതില്‍ കാണാം. സ്റ്റോം സെന്റര്‍ പങ്കിട്ട മറ്റൊരു വീഡിയോയില്‍, ദുബായിലെ ഐതിഹാസികമായ ബുര്‍ജ് ഖലീഫയുടെ ആകാശത്ത് ഇടിമിന്നല്‍ ഉണ്ടാകുന്ന മനോഹര ദൃശ്യം വീക്ഷിക്കാവുന്നതാണ്.

അതേസമയം അസ്ഥിരമായ കാലാവസ്ഥയെ തുടര്‍ന്ന് ദുബായ് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറി, പെട്ടെന്നുള്ള മാറ്റത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചുകൊണ്ട് ഇമെയിലുകള്‍ അയച്ചു. ഇന്നലെ അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ വിദൂര പഠനത്തിലേക്ക് മാറ്റാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.
എന്‍സിഎം പറയുന്നത് അനുസരിച്ച്, ഇന്ന് താപനില കുറയും, രാത്രിയിലും ശനിയാഴ്ച രാവിലെയും കാലാവസ്ഥ ഈര്‍പ്പമുള്ളതായിരിക്കും. രാജ്യത്തിന്റെ പര്‍വതപ്രദേശങ്ങളില്‍ താപനില 14 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്നും യുഎഇയുടെ ആന്തരിക പ്രദേശങ്ങളില്‍ പരമാവധി 33 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy