ഇനി ബാഗേജില്‍ തേങ്ങ, അച്ചാര്‍, നെയ്യ് മുതലായവ വയ്ക്കല്ലേ; നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കളുടെ വിവരങ്ങള്‍ ഇപ്രകാരം - Pravasiclick

ഇനി ബാഗേജില്‍ തേങ്ങ, അച്ചാര്‍, നെയ്യ് മുതലായവ വയ്ക്കല്ലേ; നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കളുടെ വിവരങ്ങള്‍ ഇപ്രകാരം

നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് അധികൃതര്‍. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന യാത്ര ചെയ്യുമ്പോള്‍ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9  ബിസിനസ്, ടൂറിസം, തൊഴില്‍ ആവശ്യങ്ങള്‍ക്കായി ധാരാളം ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നതിനാല്‍ ഇന്ത്യ-യുഎഇ എയര്‍ കോറിഡോര്‍ flight india to uae ഏറ്റവും തിരക്കേറിയ റൂട്ടുകളില്‍ ഒന്നാണെന്നതിനാലും ഉത്സവകാലം അടുത്തുവരുന്നതിനാല്‍ സന്ദര്‍ശകരുടെ ഒഴുക്ക് ഗണ്യമായി വര്‍ധിക്കാനിടയുള്ളതിനാലുമാണ് ഇത്തരമൊരു നടപടി. ആഭ്യന്തര, രാജ്യാന്തര യാത്രക്കാര്‍ നിരോധിക്കപ്പെട്ട സാധനങ്ങള്‍ കൊണ്ടുപോകുന്നതിനാല്‍ മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ബാഗേജ് നിരസിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്.
ചെക്ക്-ഇന്‍ ബാഗേജില്‍ പതിവായി കാണപ്പെടുന്ന നിരോധിത ഇനങ്ങളില്‍ ചിലത് ഉണങ്ങിയ തേങ്ങ (കൊപ്ര), പടക്കം, തീപ്പെട്ടി, പെയിന്റ്, കര്‍പ്പൂരം, നെയ്യ്, അച്ചാറുകള്‍, മറ്റ് എണ്ണമയമുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവയാണ്. കൂടുതല്‍ കണ്ടുവരുന്ന മറ്റ് ചില ഇനങ്ങളില്‍ ഇ-സിഗരറ്റുകള്‍, ലൈറ്ററുകള്‍, പവര്‍ ബാങ്കുകള്‍, സ്‌പ്രേ ബോട്ടിലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പല യാത്രക്കാരും ഇതേക്കുറിച്ച് അറിയാതെയാണ് ഇത്തരം ഇനങ്ങളെല്ലാം കൊണ്ടുവരുന്നത്. ഇത് അപകടസാധ്യത സൃഷ്ടിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2023 Pravasiclick - WordPress Theme by WPEnjoy