apply green visa uae : യുഎഇയില്‍ പ്രവാസികളെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഈ വിസകളെ കുറിച്ച് അറിഞ്ഞിരിക്കാം

യുഎഇയില്‍ എന്‍ട്രി വീസയിലോ ടൂറിസ്റ്റ് വീസയിലോ എത്തിയവര്‍ക്കാണ് താമസ വീസ നല്‍കുന്നത്. സ്‌പോണ്‍സര്‍, പെര്‍മിറ്റ് എന്നീ ഘടകങ്ങള്‍ കൂടി പരിഗണിച്ച് രണ്ട് മുതല്‍ പത്ത് വര്‍ഷം വരെ ഇതിലൂടെ ഇവര്‍ക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും സാധിക്കും. രാജ്യത്ത് തൊഴിലവസരങ്ങള്‍ തേടുന്ന പ്രവാസികള്‍ക്ക് യുഎഇ നാല് തരത്തിലുള്ള റസിഡന്‍സി apply green visa uae വാഗ്ദാനം ചെയ്യുന്നു. വ്യത്യസ്ത തരത്തിലുള്ള പെര്‍മിറ്റുകളാണ് ഇതിനായി അനുവദിക്കുന്നത്. യുഎഇയില്‍ പ്രവാസികളെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഈ വിസകളെ കുറിച്ച് അറിഞ്ഞിരിക്കാം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
സാധാരണ തൊഴില്‍ വീസ
ഏറ്റവുമധികം പ്രവാസികള്‍ പ്രയോജനപ്പെടുത്തുന്നതിന് രണ്ട് വര്‍ഷത്തേക്കുള്ള സാധാരണ തൊഴില്‍ വീസയാണ്. സ്വകാര്യ മേഖലയിലോ സര്‍ക്കാര്‍ മേഖലയിലോ ഫ്രീ സോണിലോ ജോലി ചെയ്യുന്നവര്‍ക്ക് ഈ വീസ ലഭ്യമാണ്. സാധാരണ റസിഡന്‍സ് വീസയ്ക്ക് തൊഴിലുടമയാണ് അപേക്ഷ നല്‍കേണ്ടത്.
ഗാര്‍ഹിക തൊഴിലാളി വീസ
ഗാര്‍ഹിക തൊഴിലാളികള്‍ക്കായി യുഎഇയില്‍ പ്രത്യേക വീസ ചട്ടങ്ങളുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്ന് യുഎഇയില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനാണ് ഈ ചട്ടങ്ങളില്‍ ലക്ഷ്യമിടുന്നത്.യുഎഇയിലെ ഗാര്‍ഹിക തൊഴിലാളികളെ സാധാരണയായി അവരുടെ തൊഴിലുടമകളാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഇതിനര്‍ത്ഥം അവരുടെ വീസ ഒരു പ്രത്യേക കുടുംബവുമായുള്ള അവരുടെ ജോലിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.
ഗ്രീന്‍ വീസ
ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രഫഷണലുകള്‍, നിക്ഷേപകര്‍, സംരംഭകര്‍, വിദ്യാര്‍ഥികള്‍ എന്നിവരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനാണ് ഗ്രീന്‍ വീസ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനാല്‍ ഈ വീസയുള്ളവരെ യുഎഇ പൗരനോ തൊഴിലുടമയുടെയോ വീസ സ്പോണ്‍സര്‍ ചെയ്യേണ്ടതിന്റെ ആവശ്യമില്ല. ഇവര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് സ്വയം സ്പോണ്‍സര്‍ ചെയ്ത വീസയില്‍ രാജ്യത്ത് താമസിക്കാം. ഫ്രീലാന്‍സര്‍മാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും വൈദഗ്ധ്യമുള്ള ജീവനക്കാര്‍ക്കും ഗ്രീന്‍ വീസയ്ക്ക് അപേക്ഷിക്കാം.
ഫ്രീലാന്‍സര്‍മാരും സ്വയം തൊഴില്‍ ചെയ്യുന്നവരും
മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തില്‍ നിന്നുള്ള ഫ്രീലാന്‍സ്/സ്വയം തൊഴില്‍ പെര്‍മിറ്റ്.
ബാച്ചിലേഴ്‌സ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ സ്വയം തൊഴിലില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 360,000 ദിര്‍ഹത്തില്‍ കുറയാത്തതിന്റെ തെളിവ്.
വൈദഗ്ധ്യമുള്ള ജീവനക്കാര്‍
ഗ്രീന്‍ വീസയ്ക്ക് അപേക്ഷിക്കുന്നതിന്, വിദഗ്ദ്ധരായ ജീവനക്കാര്‍ ഇനിപ്പറയുന്നവ ആവശ്യമാണ്
സാധുതയുള്ള തൊഴില്‍ കരാര്‍ ആവശ്യമാണ്.
ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ പട്ടികയിലെ ആദ്യ മൂന്ന് തൊഴില്‍ വിഭാഗത്തിലുള്ളവരായിരിക്കണം.
കുറഞ്ഞത് ബാച്ചിലേഴ്‌സ് ബിരുദമോ തത്തുല്യമോ
പ്രതിമാസം 15,000 ദിര്‍ഹത്തില്‍ കുറയാത്ത ശമ്പളം.
വീസ പുതുക്കല്‍
വീസ കാലാവധി തീരുമ്പോള്‍ അതേ കാലയളവിലേക്ക് പുതുക്കാവുന്നതാണ്.
ഗോള്‍ഡന്‍ വീസ
യുഎഇ ഗോള്‍ഡന്‍ വീസ ദീര്‍ഘകാല റസിഡന്‍സ് വീസയാണ്. വിദേശികളായ പ്രതിഭകളെ യുഎഇയില്‍ താമസിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ സഹായിക്കുന്നതാണ് ഈ വീസ. 5 അല്ലെങ്കില്‍ 10 വര്‍ഷത്തേക്ക് സാധുതയുള്ള ദീര്‍ഘകാല, പുതുക്കാവുന്ന റസിഡന്‍സ് വീസയാണ് ഗോള്‍ഡന്‍ വീസ. സ്‌പോണ്‍സറെ ആവശ്യമില്ലല്ലെന്നതും ആറ് മാസത്തേക്കാള്‍ കൂടുതല്‍ യുഎഇക്ക് പുറത്ത് താമസിച്ചാലും താമസ വീസ സാധുതയുള്ളതായി നിലനിര്‍ത്താമെന്നതും ഈ വീസയുടെ സവിശേഷതയാണ്. പങ്കാളി, കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ അവരുടെ പ്രായം പരിഗണിക്കാതെ സ്‌പോണ്‍സര്‍ ചെയ്യാം. പരിധിയില്ലാതെ വീട്ടുജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവസരമുണ്ടായിരിക്കും. ഗോള്‍ഡന്‍ വീസയുടെ പ്രാഥമിക ഉടമ അന്തരിച്ചാല്‍, കുടുംബാംഗങ്ങള്‍ക്ക് അവരുടെ പെര്‍മിറ്റ് കാലാവധി അവസാനിക്കുന്നത് വരെ യുഎഇയില്‍ തുടരാനുള്ള അനുമതിയുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy