uae ruler : നോമ്പ് തുറക്കാന്‍ ഒത്തുകൂടിയ പ്രവാസികള്‍ക്ക് അപൂര്‍വാവസരം സമ്മാനിച്ച് യുഎഇ ഭരണാധികാരി

നോമ്പ് തുറക്കാന്‍ ഒത്തുകൂടിയ പ്രവാസികള്‍ക്ക് അപൂര്‍വാവസരം സമ്മാനിച്ച് യുഎഇ ഭരണാധികാരി. ഷെയ്ഖ് സായിദ് വലിയ പള്ളിയില്‍ ഇന്നലെ (ഞായര്‍) നോമ്പ് തുറക്കാന്‍ ഒത്തുകൂടിയവര്‍ക്കൊപ്പം ജനകീയ ഇഫ്താറിനെത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് സായിദ് അല്‍ നഹ്യാന്‍. കഴിഞ്ഞ ഞായറാഴ്ച ഇതുപോലെ പള്ളിയിലെത്തിയ പ്രസിഡന്റ് uae ruler മലയാളികളുടെ തൊട്ടുമുന്‍പിലായാണ് ഇരുന്നത്. ഈ വിഡിയോ പിന്നീട് വൈറലായിരുന്നു.
ഇന്നലെ വൈകിട്ട് ആറരയോടെ ഷെയ്ഖ് മുഹമ്മദ് അടുത്തു വന്നിരുന്നപ്പോള്‍ നേരത്തെ തന്നെ ഇരിപ്പുറപ്പിച്ചിരുന്ന പ്രവാസികള്‍ ഒട്ടും ആലോചിക്കാതെ മൊബൈല്‍ ഫോണെടുത്ത് അദ്ദേഹത്തെ പകര്‍ത്താന്‍ തുടങ്ങി. പ്രസിഡന്റ് ജനങ്ങള്‍ക്കൊപ്പം ഇരുന്ന് നോമ്പുതുറന്നപ്പോള്‍ അത് പ്രവാസികള്‍ക്ക് അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ചു. വെള്ളം, ലബാന്‍, ജ്യൂസുകള്‍ എന്നിവയ്ക്കൊപ്പം ബിരിയാണിയുമായിരുന്നു നോമ്പുതുറ വിഭവങ്ങള്‍. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7 പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും നോമ്പുതുറയില്‍ പങ്കെടുത്തു.
മഗ്രിബ് ബാങ്ക് വരെ അദ്ദേഹം ഉദ്യോഗസ്ഥരുമായി കുശലം പറഞ്ഞുകൊണ്ടിരുന്നു. അതിനു ശേഷം ഒരാളെ നോക്കി പുഞ്ചിരിച്ചു കൈവീശുന്നതും സമൂഹമാധ്യമത്തില്‍ പ്രചരിച്ച വിഡിയോയില്‍ കാണാം. യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദിന്റെ കബറിടം സന്ദര്‍ശിച്ച് പ്രാര്‍ഥിക്കുന്നതും വിഡിയോയില്‍ ഉണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy