sharjah police case check : യുഎഇയില്‍ 17 കാരിയെ കാണാതായി; കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് പ്രവാസി കുടുംബം

യുഎഇയില്‍ 17 കാരിയെ കാണാതായി. ഷാര്‍ജ ഗ്രാന്‍ഡ് മോസ്‌കിന് സമീപത്തെ വീട്ടില്‍ നിന്നാണ് ഫ്രഞ്ച് കൗമാരക്കാരിയെ കാണാതായത്. മാര്‍ച്ച് 25 തിങ്കളാഴ്ച പുലര്‍ച്ചെ 1 നും 5 നും ഇടയില്‍ ഷാര്‍ജയിലെ അല്‍ റിഖൈബയിലെ അല്‍ സുയോഹ് സബര്‍ബില്‍ നിന്നാണ് പതിനേഴുകാരിയായ മെലിന്‍ അപ്രത്യക്ഷയായത് sharjah police case check . യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
തന്റെ മകളുടെ പെട്ടെന്നുള്ള തിരോധാനത്തില്‍ ഡേവിഡ് ക്രോയിസറും കുടുംബവും ഞെട്ടിയിരിക്കുകയാണ്. ”അവളുടെ അവസാന ദിവസമായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പ് ഞങ്ങള്‍ക്ക് ലഭിച്ചു. മകളുടെ കുറിപ്പ് ഞങ്ങളെ ഞെട്ടിച്ചു. അവളെ കാണാതായിട്ട് ഇപ്പോള്‍ 36 മണിക്കൂറിലേറെയായി. ഞങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘ പിതാവ് ഡേവിഡ് ക്രോയിസ് പറഞ്ഞു.
മെലിന്‍ മാനസിക വിഷമത്തില്‍ ആയിരുന്നുവെന്ന് ക്രോയ്‌സര്‍ കുടുംബത്തിന്റെ അടുത്ത സുഹൃത്തായ പൂജ പറഞ്ഞു. രണ്ട് സഹോദരിമാരില്‍ ഇളയവളാണ് മെലിന്‍. കാണാതാകുന്ന അര്‍ദ്ധരാത്രിയില്‍ മെലിന്‍ എന്തായിരുന്നു ധരിച്ചിരുന്നത് എന്ന് തങ്ങള്‍ക്ക് ഉറപ്പില്ലെന്ന് ഡേവിഡ് പറയുന്നു. എന്നിരുന്നാലും, അവള്‍ ഒരു ഇളം നീല ഈസ്റ്റ്പാക്ക് ബാക്ക്പാക്ക് എടുത്തിരുന്നുവെന്നും നീലയും പച്ചയും കലര്‍ന്ന സ്‌പോര്‍ട്‌സ് ഷൂ ധരിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഷാര്‍ജ പോലീസുമായോ കുടുംബവുമായോ ബന്ധപ്പെടുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy