free international calls : ഈ റമദാന്‍ മാസക്കാലം ഉടനീളം പ്രിയപ്പെട്ടവരുമായി സൗജന്യമായി സംസാരിക്കാം

ഈ റമദാന്‍ മാസക്കാലം ഉടനീളം ദുബായ് മെട്രോ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി രാജ്യാന്തര കോളുകള്‍ ചെയ്യാം. ദുബായ് മെട്രോ സ്റ്റേഷനുകളില്‍ ലോകമെമ്പാടുമുള്ള യാത്രക്കാരെ അവരുടെ പ്രിയപ്പെട്ടവരുമായി ബന്ധിപ്പിക്കുന്ന പ്രത്യേക ഫോണ്‍ ബൂത്തുകള്‍ free international calls സ്ഥാപിച്ചു. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) ‘വി ബ്രിംഗ് യു ക്ലോസര്‍’ കാമ്പെയ്നിന്റെ ഭാഗമാണ് പദ്ധതി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
പ്രത്യേക ഫോണ്‍ ബൂത്തുകളില്‍ നിന്ന് വിശുദ്ധ റമദാന്‍ മാസത്തില്‍ മെട്രോ ഉപയോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനായി സൗജന്യ അന്താരാഷ്ട്ര കോളുകള്‍ വിളിക്കാം. ദുബായ് മെട്രോയുടെയും ട്രാമിന്റെയും ഓപ്പറേറ്ററായ കിയോലിസുമായി സഹകരിച്ച്, അല്‍ ഗുബൈബ, യൂണിയന്‍, ജബല്‍ അലി മെട്രോ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ നാല് സ്റ്റേഷനുകളില്‍ നാല് ടെലിഫോണ്‍ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
എമിറേറ്റിലെ ദശലക്ഷക്കണക്കിന് പ്രവാസികള്‍ ഈ പുണ്യ കാലയളവില്‍ കുടുംബത്തില്‍ നിന്ന് അകന്ന് ജീവിക്കുകയാണ്. സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള ഫോണ്‍ ബൂത്തുകള്‍ കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നതിനും വിലമതിക്കാനാവാത്ത അവസരം നല്‍കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy