banglore city : സ്‌കൂട്ടറോടിച്ച് പോകുമ്പോള്‍ ലാപ്‌ടോപ്പ് തുറന്ന് വച്ച് യുവാവിന്റെ സൂം മീറ്റിംഗ്, അമ്പരന്ന് സോഷ്യല്‍ മീഡിയ

ബംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളോളം പെട്ടുപോകുന്നവര്‍ അനേകമാണ്. അതുകൊണ്ട് തന്നെ ബംഗളൂരു നഗരത്തില്‍ നിന്നും കാണുമ്പോള്‍ വളരെ രസകരമെന്നോ വിചിത്രമെന്നോ ഒക്കെ തോന്നിക്കുന്ന അനേകം ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട് banglore city . അതുപോലെ ഒരെണ്ണമാണ് ഇതും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
സ്‌കൂട്ടറോടിച്ച് പോകുമ്പോള്‍ തന്നെ തന്റെ ലാപ്‌ടോപ്പ് തുറന്ന് വച്ച് അതില്‍ സൂം കോള്‍ അറ്റന്‍ഡ് ചെയ്യുന്ന ഒരു യുവാവിനെയാണ് വീഡിയോയില്‍ കാണുന്നത്. വിചിത്രമായ ഈ രംഗം സോഷ്യല്‍ മീഡിയയില്‍ ആളുകളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്നാലും സ്‌കൂട്ടറോടിക്കുന്നതിനിടയില്‍ ലാപ്‌ടോപ്പ് തുറന്നുവച്ച് മീറ്റിംഗില്‍ പങ്കെടുക്കാനുള്ള ധൈര്യം ഈ യുവാവിന് എങ്ങനെ കിട്ടി എന്നാണ് മിക്കവരും ചോദിക്കുന്നത്.
സ്‌കൂട്ടര്‍ ഓടിക്കുന്ന യുവാവ് മടിയിലാണ് തന്റെ ലാപ്‌ടോപ്പ് തുറന്നുവച്ചിരിക്കുന്നത്. പിന്നിലൂടെ പോകുന്ന ആരോ ആണ് ഈ വിചിത്രരംഗം പകര്‍ത്തിയിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇയാള്‍ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ആളായിരിക്കണം എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്.
അതേസമയം നഗരത്തിലെ ഗതാഗതക്കുരുക്കായിരിക്കാം ഇയാളെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചത് എന്ന് പറഞ്ഞ ആളും ഉണ്ട്. എന്നാല്‍, നിങ്ങള്‍ ബൈക്കില്‍ സഞ്ചരിച്ചു കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ പകര്‍ത്തിയത് എങ്കില്‍ അതുപോലെ തന്നെയാണ് അയാള്‍ ബൈക്കില്‍ യാത്ര ചെയ്യവേ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നതും എന്ന് കമന്റ് നല്‍കിയവരും ഉണ്ട്.
പീക്ക് ബംഗളൂരു (Peak Bengaluru) ആണ് വീഡിയോ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ 134.2K പേര്‍ കണ്ടുകഴിഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy