expat; ആറ് ദിവസത്തിന് മുമ്പ് നാട്ടിൽ നിന്ന് തിരിച്ചെത്തിയ മലയാളി യുഎഇയിൽ നിര്യാതനായി

ആറ് ദിവസം മുമ്പ് നാട്ടിൽ നിന്ന് യുഎഇയിലേക്ക് മടങ്ങിയെത്തിയ മലയാളി അബുദാബിയിൽ വച്ച് മരിച്ചു. കാഞ്ഞങ്ങാട് മുന്തൻമൂല നിട്ടൂർ രാഘവൻ നായരാണ് (60) ഹംദാൻ സ്ട്രീറ്റിലെ സൺ ആൻഡ് സാൻസിന് സമീപത്തെ താമസ സ്ഥലത്ത് വച്ച്​ മരിച്ചത്. expat കോർണിഷ് ഹോസ്പിറ്റലിൽ സെക്യൂരിറ്റി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്​ പനത്തടി തച്ചർകടവിലെ നാരായണ പൊതുവാൾ മരിച്ചതിനെ തുടർന്ന് നാട്ടിലേക്ക് പോയ രാഘവൻ നായർ കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരിച്ചെത്തിയത്. മരണ കാരണം ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ഗീത, മക്കൾ: അനന്ദു (ദുബായ്), അഞ്ജന. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy