യുഎഇയിലെ ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളിയെ കാണാനില്ലെന്ന് പരാതി

യുഎഇയിലെ ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളിയെ ഒരു മാസത്തോളമായി കാണാനില്ലെന്ന് പരാതി. പെരിന്തൽമണ്ണ സ്വദേശി ഷാജു പയ്യില വളപ്പിലിനെയാണ് കാണാതായത്. ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നാട്ടിൽ നിന്ന് യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റിലും ഇന്ത്യൻ എംബസിയിലും പരാതി നൽകി. ദുബായ് അൽബർഷയിലെ ഹൈപ്പർമാർക്കറ്റിലാണ് ഷാജു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ മാസം 19നാണ് ഷാജു അവസാനമായി ഫോണിൽ ബന്ധപ്പെട്ടതെന്നും പിന്നീട് മറ്റ് വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും കുടുംബം അറിയിച്ചു. ഷാജുവി​ന്റെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ താമസസ്ഥലത്ത് ഉണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy