labour court dubai : യുഎഇ: 9 മാസത്തെ യാത്രാ വിലക്ക്, അവസാനമായി അമ്മയെ കാണാന്‍ കഴിഞ്ഞില്ല; വ്യാജ കേസില്‍ ജീവനക്കാരന് അനുകൂല നടപടി

ജോലി ചെയ്തിരുന്ന കമ്പനിക്കെതിരെ പരാതി നല്‍കിയ ജീവനക്കാരന് അനുകൂല നടപടി. താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് 500,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ labour court dubai ഉത്തരവ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
തനിക്കെതിരെ കമ്പനി നല്‍കിയ തെറ്റായ പരാതി, യാത്രാ വിലക്കിന് കാരണമായി, രോഗിയായ അമ്മയെ സന്ദര്‍ശിക്കുന്നതില്‍ നിന്നും മരണശേഷം മാതൃരാജ്യത്ത് അവരുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും തടഞ്ഞുവെന്നും ജീവനക്കാരന്‍ പറഞ്ഞു.
തന്റെ അടിസ്ഥാന ശമ്പളം 5,000 ദിര്‍ഹത്തിന് പകരം 20,000 ദിര്‍ഹമായി വര്‍ധിപ്പിക്കണമെന്ന ആവശ്യപ്പെട്ട ജീവനക്കാരന്റെ തൊഴില്‍ കരാര്‍ വ്യാജമാണെന്ന് കമ്പനി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നതായി അറബി ദിനപത്രമായ ഇമറാത്ത് അല്‍ യൂം റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, കമ്പനി ഉടമകള്‍ നല്‍കിയ പരാതി ദുരുദ്ദേശ്യപരമാണെന്നും തൊഴിലാളിയുടെ തൊഴില്‍ അവകാശങ്ങള്‍ എഴുതിത്തള്ളാന്‍ നിര്‍ബന്ധിക്കുക മാത്രമാണ് ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി ക്രിമിനല്‍ കോടതി ജീവനക്കാരനെ കുറ്റവിമുക്തനാക്കി.
അഞ്ച് ശതമാനം നിയമപരമായ പലിശ കൂടാതെ 200,000 ദിര്‍ഹം അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു. ചെലവുകള്‍, ഫീസ്, അറ്റോര്‍ണി ഫീസ് എന്നിവ പ്രതികള്‍ വഹിക്കാനും ഉത്തരവിട്ടു. കുറ്റവിമുക്തനാക്കിയ വിധിയുടെ പകര്‍പ്പ് ജീവനക്കാരന് തെളിവായി നല്‍കിയിട്ടുണ്ട്.
ഒമ്പത് മാസത്തെ യാത്രാ വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ മൂലം ജീവനക്കാരന് സാമ്പത്തിക നഷ്ടവും വൈകാരിക ക്ലേശവും ഉണ്ടായതായി കോടതി പറഞ്ഞു. അമ്മ മരിച്ചപ്പോള്‍, വിലക്കും സാമ്പത്തിക ഞെരുക്കവും കാരണം ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല, പണം കടം വാങ്ങാന്‍ നിര്‍ബന്ധിതനായി. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് ഉള്ളതിനാല്‍ ജോലി കണ്ടെത്താനും ബുദ്ധിമുട്ട് നേരിട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy