family court abu dhabi : യുഎഇ: കുട്ടിയെ മര്‍ദിച്ചതിന് അമ്മയ്ക്കും മകനും ശിക്ഷ വിധിച്ച് കോടതി

കുട്ടിയെ മര്‍ദിച്ചതിന് അമ്മയ്ക്കും മകനും ശിക്ഷ വിധിച്ച് family court abu dhabi കോടതി. കുട്ടിയെ ആക്രമിച്ചതിന് സ്ത്രീയും പ്രായപൂര്‍ത്തിയാകാത്ത മകനും 20,000 ദിര്‍ഹം നല്‍കണമെന്ന് അബുദാബി കോടതി ഉത്തരവിട്ടു. അബുദാബി ഫാമിലി, സിവില്‍, അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടെ രേഖകള്‍ പ്രകാരം രണ്ട് കുട്ടികളും സുഹൃത്തുക്കളായിരുന്നു. ഒരു തര്‍ക്കത്തെ തുടര്‍ന്ന് സ്ത്രീയും മകനും ചേര്‍ന്ന് കുട്ടിയെ മര്‍ദിക്കുകയും ശാരീരികമായി മുറിവേല്‍പ്പിക്കുകയും ചെയ്തതായി അറബിക് ദിനപത്രമായ ഇമറാത്ത് അല്‍ യൂം റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
ശാരീരികവും മാനസികവും വൈകാരികവുമായ നാശനഷ്ടങ്ങള്‍ക്ക് 100,000 ദിര്‍ഹം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവ് അമ്മയ്ക്കും മകനും എതിരെ കേസ് ഫയല്‍ ചെയ്തു. സ്ത്രീയും മകനും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി പിഴയായി 20,000 ദിര്‍ഹം നല്‍കണമെന്ന് ഉത്തരവിട്ടു. ഓരോരുത്തരും കോടതി ഫീസായി 5,000 ദിര്‍ഹവും അടയ്ക്കേണ്ടി വരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy