cat rescue : ‘ചിലര്‍ പൂച്ചകളെ വലിച്ചെറിയുന്നു, മറ്റു ചിലര്‍ വിഷം കൊടുക്കുന്നു’: തെരുവില്‍ അലയുന്ന മിണ്ടാപ്രാണികളെ രക്ഷിക്കാന്‍ ദുബായിലെ രക്ഷാപ്രവര്‍ത്തകര്‍ ചെലവഴിക്കുന്നത് 300,000 ദിര്‍ഹം വരെ

കമ്മ്യൂണിറ്റികളിലും പാര്‍ക്കുകളിലും പൂച്ചകള്‍ ധാരാളമായി കാണപ്പെടുന്ന ഒരു നഗരത്തില്‍, പൂച്ചകളെ പാര്‍പ്പിക്കാനും ഭക്ഷണം നല്‍കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നവരുടെ കഥ cat rescue അത്ര ചെറുതല്ല. തെരുവില്‍ അലയുന്ന മിണ്ടാപ്രാണികളെ രക്ഷിക്കുന്നവരുടെ ഏറ്റവും വലിയ പ്രശ്‌നം ഈ മൃഗങ്ങളെ രക്ഷിക്കുന്നതും പരിപാലിക്കുന്നതും മാത്രമല്ല. നിരവധി പേര്‍ പൂച്ചകളെ വലിച്ചെറിയുകയും കെണിയും വിഷവും വയ്ക്കുകയും ചെയ്യുന്നുണ്ട്. അവ കൂടി തടുക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ അവര്‍ക്കുള്ളത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
ചില രക്ഷാപ്രവര്‍ത്തകര്‍ തങ്ങളുടെ കമ്മ്യൂണിറ്റികളിലെ മറ്റ് താമസക്കാര്‍ക്കിടയില്‍ അവബോധം പകരുന്നതിനൊപ്പം വെറ്റിനറി ബില്ലുകള്‍ പോക്കറ്റില്‍ നിന്ന് അടയ്ക്കാനും ഡെവലപ്പര്‍മാരോട് ഫീഡിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടാനും TNR- കള്‍ക്ക് (ട്രാപ്പ്-ന്യൂറ്റര്‍-റിലീസ് പ്രോഗ്രാമുകള്‍) ധനസഹായം നല്‍കാനുമുള്ള ബുദ്ധിമുട്ടുകള്‍ പങ്കുവെച്ചു. .
പൂച്ചകള്‍ വലിച്ചെറിയുന്നു, വിഷം കൊടുക്കുന്നു
പാകിസ്ഥാന്‍ പ്രവാസി ഫായിഖ അന്‍വര്‍ 2020 ഡിസംബര്‍ മുതല്‍ ജുമൈറ പാര്‍ക്കില്‍ താമസിക്കുന്നു. പ്രദേശത്തിനുള്ളില്‍ ഓപ്പറേഷന്‍ നടത്തുന്ന ഒരു കൂട്ടം പൂച്ച രക്ഷാപ്രവര്‍ത്തകരുടെ ഭാഗമാണ് അവര്‍. അവരുടെ കമ്മ്യൂണിറ്റിയിലെ മിക്ക പൂച്ചകള്‍ക്കും വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്.
”ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ രക്ഷാപ്രവര്‍ത്തകര്‍ പൂച്ചകളെ മൃഗഡോക്ടറുടെ അടുത്തു കൊണ്ടുപോയി വന്ധ്യംകരിക്കാനും രോഗികളും പരിക്കേറ്റവരും വികലാംഗരുമായവയെ ചികിത്സിക്കുന്നതിനുമായി ഓടി നടക്കണം. ഇത്രയും പണം ഞങ്ങള്‍ ഇതിനായി ചെലവഴിച്ചു. ചില ആളുകള്‍ ക്ലിനിക്കുകളോട് കടം പറയുകയും സംഭാവനകളോ സ്വന്തം വരുമാനമോ ഉപയോഗിച്ച് പിന്നീട് തിരിച്ചടയ്ക്കുകയും ചെയ്യുന്നു. എട്ട് വര്‍ഷം മുമ്പ് 2016ല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ TNR-നും ചികിത്സകള്‍ക്കുമായി അവര്‍ ഏകദേശം 200,000ദിര്‍ഹം- 300,000 ദിര്‍ഹം വരെ ചിലവഴിച്ചു.
എന്നാല്‍ മറ്റു പല പ്രശ്‌നങ്ങളും അവരെ അലട്ടുന്നുണ്ട്. ”ആളുകളുടെ വീട്ടുമുറ്റത്ത് കെണികള്‍ സ്ഥാപിച്ച കേസുകളുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ കുടുങ്ങി. അതുകൊണ്ടാണ് എന്റെ വീട്ടിലെ പൂച്ചകളെ വീട്ടുമുറ്റത്ത് പോലും കറങ്ങാന്‍ ഞാന്‍ അനുവദിക്കാത്തത്.” അവര്‍ പറയുന്നു.
ഫൈഖയുടെ അഭിപ്രായത്തില്‍, പൂച്ചകള്‍ക്ക് വിഷം കൊടുത്ത കേസുകളും ഉണ്ടായിട്ടുണ്ട്. ‘ആരാണ് അവര്‍ക്ക് വിഷം നല്‍കിയതെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല, പക്ഷേ മൃഗഡോക്ടര്‍മാര്‍ മരണകാരണമായി സ്ഥിരീകരിച്ച ചില ദാരുണമായ കേസുകള്‍ ഉണ്ടായിട്ടുണ്ട്. ”പൂച്ചകള്‍ക്കായി ഭക്ഷണവും ബിരിയാണിയും റോഡില്‍ വലിച്ചെറിയുന്ന ധാരാളം താമസക്കാരുണ്ട്. ഇത് കമ്മ്യൂണിറ്റി മാനേജ്‌മെന്റിനെ എങ്ങനെ ബുദ്ധിമുട്ടിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ മാനേജ്മെന്റില്‍ നിന്ന് ശരിയായ ഫീഡിംഗ് സ്റ്റേഷനുകളും നിയമങ്ങളും ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമായിരിക്കുന്നത് ഇതുകൊണ്ടാണ്,” അവര്‍ കൂട്ടിച്ചേര്‍ത്തു.
പൂച്ചയെ വലിച്ചെറിയുന്നത് ഒരു സാധാരണ സംഭവമാണെന്ന് ഫായിഖ പറയുന്നു. ”യുഎഇയില്‍ നിന്ന് പോകുന്ന പലരും തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ മറ്റ് കമ്മ്യൂണിറ്റികളിലും പാര്‍ക്കുകളിലും വലിച്ചെറിയുന്നു. ഇത് ഗുരുതരമായ പ്രശ്നത്തിന് കാരണമാകുന്നു, മാത്രമല്ല ജീവിതകാലം മുഴുവന്‍ വീടുകളില്‍ താമസിച്ച മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതയാണത്.
ജുമൈറ പാര്‍ക്ക് നിവാസികള്‍ ഈ പ്രശ്നങ്ങള്‍ ഡവലപ്പറുമായി ചര്‍ച്ച ചെയ്യുകയും അവര്‍ക്ക് ഒരു കത്ത് അയച്ചുവെന്നും എന്നാല്‍ ശരിയായ പ്രതികരണം ലഭിച്ചില്ലെന്നും പറയുന്നു. ”അവര്‍ ഇതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യുമെന്ന് അവര്‍ പറയുന്നു, പക്ഷേ ഇതുവരെ ഒന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. വര്‍ഷങ്ങളായി ഞാന്‍ ഇത് കേള്‍ക്കുന്നു.’
അതേസമയം നഖീലിന്റെ വക്താവ് പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെയാണ്: ‘നഖീല്‍ ദുബായിലെ കമ്മ്യൂണിറ്റികളിലെ എല്ലാ മൃഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. തെരുവ് പൂച്ചകളുമായി ബന്ധപ്പെട്ട് ദുബായ് മുനിസിപ്പാലിറ്റി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കമ്മ്യൂണിറ്റികളിലെ താമസക്കാരുമായി ഞങ്ങള്‍ പതിവായി ബന്ധപ്പെടാറുണ്ട്.”

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy