iftar : നോമ്പ് തുറയുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം, ആരോഗ്യം സൂക്ഷിക്കാം

നോമ്പ് തുറയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വിദഗ്ധര്‍. ഉപവാസത്തിന് ശേഷം ഇഫ്താറിന് അമിതഭക്ഷണം കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ കൂട്ടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പകല്‍ മുഴുവന്‍ ഉപവസിച്ച ശേഷം ഇഫ്താറിന് iftar അമിതഭക്ഷണം കഴിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. ഇതു ദഹനക്കേടിനപ്പുറം ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്കും കാരണമാകും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
നോമ്പ് തുടങ്ങിയ ശേഷം ദഹനക്കേട്, ഛര്‍ദി, ശാരീരിക അസ്വസ്ഥത തുടങ്ങിയ കാരണങ്ങളാല്‍ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കൂടി. പ്രമേഹം, രക്തസമ്മര്‍ദം, വൃക്ക തകരാര്‍, തലവേദന തുടങ്ങിയ പ്രശ്‌നങ്ങളുമായി എത്തുന്നവരെ കൂടാതെ അര്‍ബുദ രോഗികളും ചികിത്സയ്‌ക്കെത്തുന്നതും വര്‍ധിച്ചു.
നോമ്പുതുറന്ന ശേഷം കുറഞ്ഞ സമയത്തിനുള്ളില്‍ ധാരാളം ഭക്ഷണം കഴിക്കുന്നതിലൂടെ കൂടുതല്‍ കാലറി എത്തുന്നതാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റി സീനിയര്‍ സ്‌പെഷലിസ്റ്റും (എമര്‍ജന്‍സി മെഡിസിന്‍) കോര്‍ ഫാക്കല്‍റ്റിയും ഖലീഫ യൂണിവേഴ്‌സിറ്റി അസോഷ്യേറ്റ് പ്രഫസറുമായ ഡോ. ഡാനിഷ് സലീം പറഞ്ഞു. നോമ്പ് തുറന്ന ഉടന്‍ വലിയ അളവില്‍ ഭക്ഷണം സ്വീകരിക്കാന്‍ ശരീരം സജ്ജമല്ല. ഘട്ടം ഘട്ടമായി മാത്രമേ ഭക്ഷണം കഴിക്കാവൂ. വ്രതമെടുക്കുന്ന വ്യക്തിയുടെ ശരീരത്തിലെ ഗ്ലൂക്കോസ് 12 മണിക്കൂറോടെ ഇല്ലാതാകും. പിന്നീട് ശരീരത്തിലെ കൊഴുപ്പ് ഉപയോഗിച്ച് തുടങ്ങുമ്പോഴാണ് നോമ്പിന്റെ ഗുണം ശരീരത്തിനു ലഭിക്കുക.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
വ്രതാനുഷ്ഠാനത്തിന്റെ ഗുണം ശരീരത്തിനു ശരിക്കു ലഭിക്കാന്‍നോമ്പു തുറന്ന ഉടന്‍ 2 ഗ്ലാസ് വെള്ളം കുടിക്കണം. ഇതിനുശേഷം പഴങ്ങള്‍ കഴിച്ച് വയറിനെ മയപ്പെടുത്താം. പ്രാര്‍ഥനയ്ക്കു ശേഷം വീണ്ടും ഒരു ഗ്ലാസ് വെള്ളം കുടിച്ച് പിന്നീട് കട്ടിആഹാരം കഴിക്കാം. ഒരു മണിക്കൂറിന് ശേഷം വീണ്ടും 2 ഗ്ലാസ് വെള്ളം കുടിക്കുക. പുലര്‍ച്ചെ ഇടയത്താഴം വരെ 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ബുദ്ധിമുട്ടുകള്‍ മാറാനും ഇതു സഹായിക്കും. പകരം നോമ്പ് തുറന്ന ഉടന്‍ ബിരിയാണി ഉള്‍പ്പെടെ കട്ടിയായ ആഹാരംകഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളിലേക്കു നയിക്കും.
പൊരിച്ചതും വറുത്തതുമായ പലഹാരങ്ങള്‍ ധാരാളം കഴിക്കുന്നതും ദോഷം ചെയ്യും.
അച്ചാര്‍, ഉപ്പിലിട്ടത്, പായ്ക്കറ്റ് ഭക്ഷണം തുടങ്ങി ധാരാളം ഉപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തസമ്മര്‍ദം, സ്‌ട്രോക്ക് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കു നയിക്കും. കൂടാതെ ഉപ്പ് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തും. ഉപവാസത്തിനുശേഷം മധുരപലഹാരങ്ങള്‍ അമിതമായി കഴിക്കുനത് പ്രമേഹത്തിനും പൊണ്ണത്തടിക്കും കാരണമാകും.
വ്രതകാലത്ത് ആശുപത്രിയില്‍ എത്തുന്നവരില്‍ കൂടുതലും ആവശ്യത്തിന് വെള്ളം കുടിക്കാത്തവരും പഴം, പച്ചക്കറി കഴിക്കാത്തവരുമാണെന്ന് ഡോക്ടര്‍ പറഞ്ഞു. തണ്ണിമത്തന്‍, ഓറഞ്ച്, മുസംബി, കാരറ്റ്, കുക്കുംമ്പര്‍ എന്നിവ ധാരാളം കഴിക്കണം.
പതിവായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്. രാവിലെ കഴിക്കേണ്ട മരുന്ന് ഇടയത്താഴ സമയത്തും വൈകിട്ട് കഴിക്കേണ്ടത് നോമ്പു തുറന്ന ശേഷവുമാക്കാം. പ്രമേഹ രോഗികള്‍ ഉള്‍പ്പെടെ സ്വന്തം നിലയില്‍ മരുന്നിന്റെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത് അപകടകരമാണ്. മരുന്നുകളുടെ ക്രമീകരണത്തിന് ഡോക്ടറുടെ നിര്‍ദേശം തേടണമെന്ന് ഡോ. ഡാനിഷ് സലിം പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy