mosque : യുഎഇയിലെ പള്ളികളിലെ ഇമാമുമാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ക്കും 50 ശതമാനം ശമ്പളവര്‍ധന

യുഎഇയിലെ പള്ളികളിലെ ഇമാമുമാര്‍ ഉള്‍പ്പെടെയുള്ള എല്ലാ പള്ളി ജീവനക്കാര്‍ക്കും 50 ശതമാനം ശമ്പളവര്‍ധന. ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്മെന്റി(ജിഎഐഎഇ)ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇമാമുമാരും മഅദ്ദിന്‍(മുക്രി) മാരും ഉള്‍പ്പെടെ എല്ലാ പള്ളി ജീവനക്കാര്‍ക്കും mosque അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പ്രതിമാസ സാമ്പത്തിക അലവന്‍സ് നല്‍കാന്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദ്ദേശം നല്‍കി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും പിന്തുണയ്ക്കും കീഴിലുള്ള ഈ അലവന്‍സ് എല്ലാവരുടേയും പ്രതിമാസ ശമ്പളത്തിനോടൊന്നൊച്ച് ലഭിക്കുമെന്ന് ജിഎഐഎഇ ചെയര്‍മാന്‍ ഡോ ഒമര്‍ ഹബ്തൂര്‍ അല്‍ ദാറെ പറഞ്ഞു.
ആരാധനയുടെയും ശാന്തതയുടെയും അന്തരീക്ഷം പള്ളികളില്‍ ശുഷ്‌കാന്തിയോടെ പരിപാലിക്കുന്ന ഇമാമാര്‍ക്കും മുഅദ്ദിനുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും പ്രസിഡന്റ് നല്‍കുന്ന ആദരവാണിത്. പള്ളി ജീവനക്കാരോടുള്ള ഈ സ്‌നേഹാദരവുകള്‍ക്ക് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും നന്ദി അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy