emiritisation : യുഎഇയിലെ സ്വദേശിവത്കരണ നിയമ ലംഘനം; നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു

യുഎഇയിലെ സ്വദേശിവത്കരണ നിയമ ലംഘനം emiritisation നടത്തിയ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചതായി മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. 2022-ന്റെ പകുതിമുതല്‍ വ്യാഴാഴ്ചവരെയുള്ള കണക്കുകളാണിത്.
1963 വ്യാജ ഇമിറാത്തി നിയമനങ്ങളാണ് ഈ കാലയളവില്‍ കണ്ടെത്തിയത്. നിയമലംഘനത്തിന്റെ തീവ്രതയനുസരിച്ച് കേസുകള്‍ക്ക് 20,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
കൂടാതെ നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ നാഫിസ് ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാനും ഭാവിയിലെ ആനുകൂല്യങ്ങള്‍ റദ്ദാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പിഴ ചുമത്തുന്നതിനുപുറമേ ഇത്തരം സ്ഥാപനങ്ങളെ ഏറ്റവും താഴ്ന്നവിഭാഗത്തിലേക്ക് തരംതാഴ്ത്തുമെന്നും നാഫിസ് ആനൂകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുമെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
2021 സെപ്റ്റംബറുമായി താതാരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ ഡിസംബറോടെ സ്വദേശിവത്കരണ നിരക്ക് 157 ശതമാനമായി ഉയര്‍ന്നിട്ടുമുണ്ട്. 20 മുതല്‍ 49 ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഈ വര്‍ഷവും അടുത്തവര്‍ഷവും രണ്ട് ഇമിറാത്തികളെ വീതം നിയമിക്കണമെന്നാണ് വ്യവസ്ഥ. നിലവില്‍ 12,000-ത്തിലേറെ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷാവസാനത്തോടെ രാജ്യത്തെ 19,000-ത്തിലേറെ സ്വകാര്യസ്ഥാപനങ്ങളിലായി ഏകദേശം 92,000 സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy