uae id card : യുഎഇ: എമിറേറ്റ്സ് ഐഡി പുതുക്കല്‍ നടപടി നടക്കുമ്പോള്‍ താമസക്കാര്‍ക്ക് വിദേശത്തേക്ക് പോകാനാകുമോ?

എമിറേറ്റ്സ് ഐഡി uae id card പുതുക്കല്‍ നടപടി നടക്കുമ്പോള്‍ താമസക്കാര്‍ക്ക് വിദേശത്തേക്ക് പോകാനാകുമോ എന്ന് പലര്‍ക്കും അറിയേണ്ട ഒരു കാര്യമാണ്. അതിനുള്ള മറുപടിയിതാ.
നിങ്ങള്‍ക്ക് സാധുവായ യുഎഇ റെസിഡന്‍സി വിസ ഉണ്ടെങ്കില്‍, യുഎഇ നിവാസി എന്ന നിലയില്‍ നിങ്ങള്‍ക്ക് യുഎഇക്ക് പുറത്ത് യാത്ര ചെയ്യാം. യുഎഇക്ക് പുറത്ത് യാത്ര ചെയ്യുമ്പോള്‍, നിങ്ങളുടെ യുഎഇ റെസിഡന്‍സി ഐഡി കാര്‍ഡ് അപേക്ഷാ ഫോമിന്റെ ഒരു പകര്‍പ്പും കൂടെ കൊണ്ടുപോകണം. റസിഡന്റ് ഐഡി കാര്‍ഡ് ആവശ്യപ്പെട്ടാല്‍ ഇമിഗ്രേഷന് അത് കാണിക്കാം. നിങ്ങള്‍ എമിറേറ്റ്സ് ഐഡിയ്ക്കായി അപേക്ഷിച്ചിട്ടുണ്ടെന്ന് ഈ യുഎഇ റെസിഡന്‍സി ഐഡി കാര്‍ഡ് ആപ്ലിക്കേഷനില്‍ നിന്ന് വ്യക്തമാകും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
കൂടാതെ, ആപ്ലിക്കേഷന്‍ ട്രാക്കിംഗ് സൗകര്യം യുഎഇ ഗവണ്‍മെന്റ് നല്‍കുന്നതിനാല്‍ നിങ്ങളുടെ യുഎഇ റസിഡന്റ് കാര്‍ഡ് ആപ്ലിക്കേഷന്റെ ഓണ്‍ലൈന്‍ സ്റ്റാറ്റസും നിങ്ങള്‍ക്ക് അവരെ കാണിക്കാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy