food safety authority : യുഎഇ: പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കിയതിന് റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതര്‍

പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കിയതിന് റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതര്‍. അബുദാബിയില്‍ നിയമം ലംഘിച്ചതിന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) food safety authority ആണ് റെസ്റ്റോറന്റ് അടച്ചുപൂട്ടിയത്. CN-1038631 എന്ന ട്രേഡ് ലൈസന്‍സ് കൈവശം വച്ചിരുന്ന എമിറേറ്റിലെ അല്‍ നിദാം റെസ്റ്റോറന്റ് ഭരണപരമായി അടച്ചുപൂട്ടാന്‍ അതോറിറ്റി തീരുമാനം പുറപ്പെടുവിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
അബുദാബി എമിറേറ്റിലെ ഭക്ഷണവും അതുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണവും സംബന്ധിച്ച 2008 ലെ നിയമം (2) റെസ്റ്റോറന്റ് ലംഘിച്ചു. കൂടാതെ, റെസ്റ്റോറന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനാരോഗ്യത്തിന് കാര്യമായ അപകടമുണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy