uae to oman bus service : ഇത്തവണ യുഎഇയില്‍ നിന്ന് ഒമാനിലേക്ക് അടിപൊളി യാത്ര പോകാം, അതും ബസില്‍; നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം ഇതാ

റമദാന്‍ ആരംഭിച്ചതോടെ യാത്ര പോകാനും ആസ്വദിക്കാനും ഇനി ഇഷ്ടം പോലെ സമയമുണ്ട്. റമസാന്‍ വ്രതാനുഷ്ഠാന സമയമായതിനാല്‍ ചില എമിറേറ്റുകളില്‍ ചെറിയ പെരുന്നാള്‍ കൂടി കഴിഞ്ഞ് ഏപ്രില്‍ പകുതിയോടെ മാത്രമേ സ്‌കൂളുകളില്‍ അധ്യയനം ആരംഭിക്കുകയുളളൂ. അപ്പോള്‍ ഇതുതന്നെ പറ്റിയ സമയം. യുഎഇയില്‍ നിന്ന് ഒമാനിലേക്ക് അടിപൊളി യാത്ര പോകാം അല്ലേ? uae to oman bus service യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
യുഎഇയിലുളള മിക്കവരും ഒരു ചെറിയ യാത്രയെന്ന രീതിയില്‍ ഒമാനിലേക്ക് പോകാറുണ്ട്. വിമാന യാത്രയേക്കാള്‍ സ്വന്തം വാഹനത്തില്‍ റോഡ് വഴി പോകുന്നത് ഇഷ്ടപ്പെടുന്നവരുണ്ട്. അതേ സമയം ചെലവ് ചുരുക്കിയും ഡ്രൈവിങ് ഒഴിവാക്കിയുമുളള യാത്രയിലാണ് താല്‍പര്യമെങ്കില്‍ ബസ് യാത്ര തിരഞ്ഞെടുക്കാം. ബസ് യാത്ര സംബന്ധിച്ച് നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം ഇതാ
ദുബായ് – മസ്‌കത്ത് ബസ്
ദുബായില്‍ നിന്ന് മസ്‌കത്തിലേക്കുളള സര്‍വീസിന് ബുര്‍ജ് സഹ്വ, റുവി എന്നിവിടങ്ങളിലെ ഓഫിസിലെത്തി ടിക്കറ്റ് ബുക്ക് ചെയ്യാം. അല്‍ ഖന്‍ജരി ട്രാന്‍സ്‌പോര്‍ട്ടിന്റെ കാള്‍ സെന്ററിലൂടെയും വാട്‌സ് അപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. എല്ലാ ദിവസവും രാവിലെ 7 മണിക്കും ഉച്ചയ്ക്ക് 3 മണിക്കും രാത്രി 9 മണിക്കുമാണ് ബസ് സര്‍വീസുളളത്. വണ്‍വെ ടിക്കറ്റിന് 95 ദിര്‍ഹ(10 റിയാല്‍)മാണ് നിരക്ക്.
യാത്രയ്ക്ക് ആവശ്യമായ രേഖകള്‍
യുഎഇയില്‍ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യാന്‍ പാസ് പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി എന്നിവ ആവശ്യമാണ്. ആറുമാസത്തെ കാലാവധിയുണ്ടായിരിക്കണം. യുഎഇ-ഒമാന്‍ അതിര്‍ത്തിയില്‍ നിന്ന് വീസയെടുക്കാം. യുഎഇയില്‍ നിന്നുളള എക്‌സിറ്റ് ഫീസായി 36 ദിര്‍ഹവും ഒമാന്‍ വീസയ്ക്ക് 50 ദിര്‍ഹവുമാണ് നിരക്ക്. ഒറ്റയ്ക്കാണ് യാത്രയെങ്കില്‍ റോയല്‍ ഒമാന്‍ പോലീസിന്റെ വെബ്‌സൈറ്റിലൂടെ വീസയെടുക്കാവുന്നതാണ്. 5 ഒമാന്‍ റിയാലാണ് (50 ദിര്‍ഹം)നിരക്ക്.
അബുദാബി – മസ്‌കത്ത് ബസ്
അബുദാബിയില്‍ നിന്ന് അലൈന്‍ വഴി മസ്‌കത്തിലേക്കാണ് ബസ് സര്‍വീസുളളത്.
ന്മമസ്‌കത്ത് അബുദാബി ടിക്കറ്റ് നിരക്ക് 11.5 ഒമാന്‍ റിയാലാണ് (109 ദിര്‍ഹം).
ന്മമവ്‌സലാത്ത് വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. 23 കിലോ ബാഗേജും 7 കിലോ ഹാന്‍ഡ് ബാഗേജും അനുവദിക്കും.
ന്മ അബുദാബിയില്‍ നിന്ന് മസ്‌കത്ത് എത്താന്‍ അഞ്ച് മണിക്കൂര്‍ മതിയാകും. മസ്‌കത്തിലെ അസൈബ ബസ് സ്റ്റേഷനില്‍ നിന്ന് രാവിലെ 6.30-ന് പുറപ്പെടുന്ന ബസ് അബുദാബിയില്‍ വൈകീട്ട് 3.40-ന് എത്തും. അബുദാബിയില്‍ നിന്ന് രാവിലെ 10.45-ന് പുറപ്പെടുന്ന ബസ് അസൈബയില്‍ വൈകീട്ട് 8.35 നാണ് എത്തുക.
ഷാര്‍ജ -മസ്‌കത്ത് ബസ്
ഇക്കഴിഞ്ഞ ഫെബ്രുവരി അവസാന വാരമാണ് ഷാര്‍ജ മസ്‌കത്ത് ബസ് സര്‍വീസ് ആരംഭിച്ചത്. ഷിനാസിലൂടെയാണ് യാത്ര. ഷാര്‍ജയില്‍ നിന്നും മസ്‌കത്തില്‍ നിന്നും രണ്ട് വീതം സര്‍വീസുണ്ട്. രാവിലെ 6.30നും വൈകീട്ട് 4 നുമാണ് സര്‍വീസ്.
23 കിലോ ബാഗേജും 7 കിലോ ഹാന്‍ഡ് ബാഗേജും അനുവദനീയം
10 ഒമാന്‍ റിയാല്‍ (100 ദിര്‍ഹം) മുതല്‍ 19 ഒമാന്‍ റിയാല്‍ (190 ദിര്‍ഹം) വരെയാണ് നിരക്ക്.
ഷാര്‍ജ അല്‍ ജുബൈല്‍ ബസ് സ്റ്റേഷനില്‍ നിന്ന് രാവിലെ 6.30 ന് പുറപ്പെടുന്ന ബസ് ഉച്ചയ്ക്ക് 2.30-ന് അസൈബയിലെത്തും.
ഷാര്‍ജ അല്‍ ജുബൈല്‍ ബസ് സ്റ്റേഷനില്‍ നിന്ന് വൈകീട്ട് 4 ന് പുറപ്പെടുന്ന ബസ് രാത്രി 11.50 ന് അസൈബയിലെത്തും.
മസ്‌കത്തില്‍ നിന്ന് രാവിലെ 6.30 ന് പുറപ്പെടുന്ന ബസ് ഷാര്‍ജയില്‍ വൈകീട്ട് 3.40നാണ് എത്തുക.
വൈകീട്ട് 4-ന് ഒമാന്‍ മസ്‌കത്തില്‍ നിന്നും പുറപ്പെടുന്ന ബസ് അല്‍ ജുബൈല്‍ ബസ് സ്റ്റേഷനില്‍ പുലര്‍ച്ചെ 1.10 നെത്തും.
റാസല്‍ഖെമ മുസണ്ടം ബസ്
വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമായ സ്ഥലമാണ് ഒമാനിലെ മുസണ്ടം. റാസല്‍ഖൈമയില്‍ നിന്ന് മൂന്ന് മണിക്കൂറുകൊണ്ട് മുസണ്ടത്ത് എത്താം. റാസല്‍ഖൈമയില്‍ നിന്ന് മുസണ്ടം വരെ 50 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. റാസല്‍ഖൈമ പൊതുഗതാഗത വെബ്‌സൈറ്റിലൂടെയോ റാക് ബസ് ആപിലൂടെയോ ബസ് സ്റ്റേഷനില്‍ നിന്നോ ടിക്കറ്റെടുക്കാം. വെളളി ശനി ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 മണിക്കും വൈകീട്ട് 6 മണിക്കുമാണ് ബസ് സര്‍വീസ്. റാസല്‍ഖൈമയിലെ അല്‍ ദൈദില്‍ നിന്നാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്. അല്‍ റംസിലും ഷാം മേഖലയിലും സ്റ്റോപുണ്ട്. മുസണ്ടം വിലായത്ത് ഓഫ് കസബിലാണ് സര്‍വീസ് അവസാനിക്കുക. വിലായത്ത് ഓഫ് ബുക്ക, ഖദ മേഖലയില്‍ സ്റ്റോപ്പുണ്ട്.
അതേസമയം കുടുംബമായാണ് യാത്രയെങ്കില്‍ ഓണ്‍ലൈനിലൂടെ വീസയെടുക്കാന്‍ സാധിക്കില്ല. ബോര്‍ഡറിലെത്തി വീസയെടുക്കാം. അതല്ലെങ്കില്‍ ഏതെങ്കിലും ട്രാവല്‍ ഏജന്‍സി വഴി നേരത്തെ വീസയെടുത്തും യാത്ര ചെയ്യാം. ആറുമാസത്തെ കാലാവധിയുളള പാസ്‌പോര്‍ട്ട് കോപ്പിയും ഫോട്ടോയുമാണ് ആവശ്യമായ രേഖകള്‍. പരമാവധി രണ്ട് ദിവസം കൊണ്ട് ഒമാന്‍ വീസ ലഭിക്കും. സ്വയം വീസയെടുത്താണ് യാത്രയെങ്കില്‍ ബോര്‍ഡറിലെ നിയമങ്ങളിലും നിര്‍ദ്ദേശങ്ങളിലും മാറ്റങ്ങളുണ്ടോയെന്ന് അറിഞ്ഞിരിക്കണം. യാത്ര ചെയ്യുന്ന വാഹനം സ്വന്തം പേരിലായിരിക്കണം. കമ്പനി വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുമതിയില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy