residency visa : യുഎഇ: റെസിഡന്‍സി വിസ നടപടിക്രമങ്ങള്‍ 30 ദിവസത്തില്‍ നിന്ന് 5 ആയി കുറഞ്ഞു; ഈ പുതിയ പ്ലാറ്റ്‌ഫോമിനെ കുറിച്ച് അറിഞ്ഞിരുന്നോ?

ദുബായിലെ റെസിഡന്‍സി വിസ നടപടിക്രമങ്ങള്‍ 30 ദിവസത്തില്‍ നിന്ന് 5 ആയി കുറഞ്ഞു. ‘വര്‍ക്ക് ബണ്ടില്‍’ എന്ന പ്ലാറ്റ്ഫോം ആരംഭിച്ചതോടെയാണ് വര്‍ക്ക് പെര്‍മിറ്റുകളും റെസിഡന്‍സി വിസകളും residency visa നേടുന്നതിന് ആവശ്യമായ എല്ലാ രേഖകളും പൂര്‍ത്തിയാക്കുന്നതിനുള്ള പ്രോസസ്സിംഗ് സമയം ഏതാണ്ട് ഒരു മാസത്തില്‍ നിന്ന് അഞ്ച് ദിവസമായി കുറഞ്ഞത്.
വര്‍ക്ക് ബണ്ടില്‍ പ്ലാറ്റ്ഫോം നടപടിക്രമത്തിന് ആവശ്യമായ രേഖകള്‍ 16 ല്‍ നിന്ന് അഞ്ചായി കുറയ്ക്കുകയും സേവന കേന്ദ്രങ്ങളില്‍ പോകേണ്ട സമയങ്ങളുടെ എണ്ണം ഏഴില്‍ നിന്ന് രണ്ടായി കുറയ്ക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
വര്‍ക്ക് ബണ്ടില്‍ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം (മൊഹ്രെ), ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി, ദുബായ് ഹെല്‍ത്ത്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) എന്നി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള എല്ലാ നടപടിക്രമങ്ങളും സമന്വയിപ്പിക്കുന്നു. ദുബായിലാണ് ഈ സംരംഭം ആദ്യം പുറത്തിറക്കിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy