onion price : യുഎഇയിലേക്ക് ഇന്ത്യന്‍ ഉള്ളി തിരിച്ചുവരുന്നു; വില കുറഞ്ഞേക്കും, പ്രവാസികള്‍ ആശ്വാസത്തില്‍

യുഎഇയിലേക്ക് ഇന്ത്യന്‍ ഉള്ളി തിരിച്ചുവരുന്നു. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഉള്ളി കയറ്റുമതി പുനരാംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ വാര്‍ത്ത പ്രവാസികളില്‍ ആഹ്ലാദം പരത്തി. ഏറെ നാളായി കുതിച്ചുയര്‍ന്ന ഉള്ളിവില onion price ഉടന്‍ കുറയുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍. റമസാന്‍ വിളിപ്പാടകലെ എത്തിയതോടെ നിരക്ക് കുറയുന്നത് സ്വദേശികള്‍ക്കും ആശ്വാസമാകും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
യുഎഇയിലേക്ക് മാസം 14,400 ടണ്ണും ബംഗ്ലാദേശിലേക്ക് 50,000 ടണ്ണും ഉള്ളി കയറ്റുമതിക്കാണ് ഇന്ത്യ അനുവാദം നല്‍കിയിരിക്കുന്നത്. യുഎഇയിലേക്ക് ആഴ്ചയില്‍ 3600 ടണ്‍ കയറ്റുമതി പരിധി പാലിക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ (ഡിജിഎഫ്ടി) അറിയിപ്പില്‍ പറയുന്നു. 4 ദിവസം മുന്‍പ് ബഹ്‌റൈന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും ഉള്ളി കയറ്റുമതി പുനരാരംഭിച്ചിരുന്നു.
പ്രാദേശിക വിപണിയില്‍ ഉല്‍പന്ന ലഭ്യതയും വില നിയന്ത്രണവും ഉറപ്പാക്കാന്‍ 2023 ഡിസംബറിലാണ് ഇന്ത്യ കയറ്റുമതി നിരോധിച്ചത്. മാര്‍ച്ച് 31 വരെയായിരുന്നു നിരോധനമെങ്കിലും ജിസിസി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ അഭ്യര്‍ഥനയും പ്രാദേശിക വിപണിയില്‍ പുതിയ വിള എത്തിയതും മാനിച്ച് കയറ്റുമതിക്ക് ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു.
ഇന്ത്യന്‍ ഉള്ളി കയറ്റുമതി നിര്‍ത്തിയതോടെ യുഎഇയില്‍ മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഉള്ളി വില 13 ദിര്‍ഹം (293 രൂപ) വരെ ഉയര്‍ന്നിരുന്നു. നിലവില്‍ ലഭ്യമായ പാക്കിസ്ഥാന്‍ ഉള്ളിക്ക് 6.40 ദിര്‍ഹമാണ് (144 രൂപ) വില.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy