cool drink : കോളയും പെപ്‌സിയും ബഹിഷ്‌കരിക്കുന്നവര്‍ക്ക് പലസ്തീന്‍ കോളയുമായി കമ്പനി

കോളയും പെപ്‌സിയും ബഹിഷ്‌കരിക്കുന്നവര്‍ക്ക് പലസ്തീന്‍ കോളയുമായി കമ്പനി. ഗസ്സ യുദ്ധത്തില്‍ പ്രതിഷേധിച്ച് പെപ്‌സിയും കോളയുമടക്കമുള്ള ഇസ്രായേല്‍, യു.എസ് ബഹുരാഷ്ട്ര ബ്രാന്‍ഡുകള്‍ ബഹിഷ്‌കരിക്കുന്നവര്‍ക്ക് സ്വീഡിഷ് കമ്പനിയാണ് ബദല്‍ പാനീയം cool drink പുറത്തിറക്കിയത്.’ഫലസ്തീന്‍ കോള’ എന്ന ബ്രാന്‍ഡിലാണ് സ്വീഡനിലെ മാല്‍മോ ആസ്ഥാനമായുള്ള സ്വീഡിഷ്-ഫലസ്തീനിയന്‍ കുടുംബത്തി ലെ രണ്ട് സഹോദരങ്ങള്‍ ശീതളപാനീയം പുറത്തിറക്കിയത്.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
പുരാതന കാലം മുതല്‍ ഒലീവ് തോട്ടങ്ങള്‍ക്ക് പേരുകേട്ട പലസ്തീന്റെ പ്രതീകമായി ‘പലസ്തീന്‍ കോള’യുടെ ലോഗോയില്‍ ഒലിവ് മരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പലസ്തീനിയന്‍ ദേശീയതയുടെ പരമ്പരാഗത ചിഹ്നമായ കഫിയ്യയെ പ്രതിനിധീകരിക്കുന്നതാണ് ബോട്ടിലിന്റെ അടിയിലുള്ള പാറ്റേണ്‍. ഫലസ്തീനിലെ മത്സ്യബന്ധന വ്യവസായത്തെ പ്രതിനിധീകരിക്കുന്ന വലയും ഇതില്‍ നല്‍കിയിട്ടുണ്ട്.
ഒരു ഫ്‌ലേവറില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. വൈകാതെ ഏഴ് വൈവിധ്യ രുചികളില്‍ കൂടി പുറത്തിറക്കും. നിലവില്‍ മാല്‍മോ, സ്റ്റോക്ക്ഹോം, ഗോഥെന്‍ബര്‍ഗ് എന്നിവിടങ്ങളില്‍ മാത്രമാണ് വില്‍പന. അന്താരാഷ്ട്ര തലത്തില്‍ ഇസ്രായേലിനെതിരായ ബഹിഷ്‌കരണാഹ്വാനം നിലനില്‍ക്കുന്നതിനാല്‍ പുതിയ ബ്രാന്‍ഡിനണ് സോഷ്യല്‍ മീഡിയയില്‍ വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും തങ്ങളുടെ പാനീയം ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി അറിയിച്ചു.
ഇസ്രായേലിനെ പിന്തുണക്കുന്ന ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ബദല്‍ സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വരുമാനത്തിന്റെ ഒരു ഭാഗം ഗസ്സക്ക് നല്‍കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. നിലവിലുള്ള മറ്റ് ശീതളപാനീയ നിര്‍മ്മാതാക്കളുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്നും കമ്പനി പൂര്‍ണ്ണമായും സ്വതന്ത്രമാണെന്നും ഇവര്‍ പറഞ്ഞു. ലാഭവിഹിതം പലസ്തീനികള്‍ക്ക് സഹായമെത്തിക്കുന്ന സംഘടനകള്‍ക്ക് നല്‍കുമെന്ന് വെബ്സൈറ്റില്‍ പറയുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy