റമദാനിൽ ജീവനക്കാരുടെ പ്രവൃത്തിസമയം പുനഃക്രമീകരിച്ച് ഷാർജ

റമദാനിൽ ​ഗവൺമെന്റ് സ്ഥാപനങ്ങളുടെ പ്രവർത്തനസമയം പുനഃക്രമീകരിച്ച് ഷാർജ സർക്കാർ. ഹ്യൂമൻ റിസോഴ്‌സ് അതോറിറ്റി സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെൻ്റ് പ്രസിദ്ധീകരിച്ച ഹിജ്‌റി കലണ്ടർ അനുസരിച്ച്, 2024 മാർച്ച് 12 ചൊവ്വാഴ്ചയാണ് റമദാൻ ആരംഭിക്കുക. റംസാൻ മാസത്തിൽ സർക്കാർ മേഖലയിലെ ജീവനക്കാർ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് ജോലി ചെയ്യേണ്ടത്. പുണ്യമാസത്തിൽ ആത്മീയ പ്രവർത്തനങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും പങ്കാളിത്തം സുഗമമാക്കിക്കൊണ്ട്, നോമ്പെടുക്കുന്നവർക്കും നോമ്പില്ലാത്ത ജീവനക്കാർക്കും പ്രവൃത്തി സമയം ബാധകമാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy