abu dhabi traffic police : യുഎഇ: അശ്രദ്ധമായ ഡ്രൈവിങ് മൂലം ഉണ്ടായത് വന്‍ അപകടം; മുന്നറിയിപ്പുമായി അധികൃതര്‍

അബുദാബിയില്‍ അശ്രദ്ധമായ ഡ്രൈവിങ് മൂലം ഉണ്ടായത് വന്‍ അപകടം. കഴിഞ്ഞ ദിവസത്തെ അപകട ദൃശ്യങ്ങള്‍ പങ്കുവെച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഡ്രൈവിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ ഒഴിവാകുമായിരുന്ന അപകട ദൃശ്യങ്ങളാണ് പൊലീസ് abu dhabi traffic police സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. മുന്നില്‍ പോവുന്ന വാഹനങ്ങളെല്ലാം നിര്‍ത്തിയിട്ട സാഹചര്യത്തില്‍ പിറകില്‍ നിന്നുവന്ന വാഹനം മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചുകയറുന്നതും തെറിച്ചുപോയ ഈ വാഹനം മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചുകയറുന്നതുമാണ് ഒരു വിഡിയോ. മുന്നില്‍ മീഡിയനും ഇതുവ്യക്തമാക്കുന്ന ബോര്‍ഡും ഉണ്ടായിരിക്കെ മീഡിയനിലേക്ക് ഇടിച്ചുകയറുന്നു മറ്റൊന്നില്‍. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
മുന്നില്‍ പോയ വാനിലേക്ക് കാര്‍ ഇടിച്ചുകയറുന്നതും ഇടിയേറ്റ വാന്‍ നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിയുന്നതും ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് നിരവധി തവണ റോഡില്‍ വട്ടം കറങ്ങുന്നതുമാണ് അടുത്ത വിഡിയോയില്‍. വാഹനങ്ങളുടെ പെട്ടെന്നുള്ള ഗതിമാറ്റം ഒഴിവാക്കണമെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. 1000 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളും ചുമത്തപ്പെടാവുന്ന കുറ്റമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy