umrah website : ഹജ്ജ് പോകുന്നവര്‍ക്കായുള്ള ഈ നടപടി പ്രവാസികളെ പ്രതിസന്ധിയിലാക്കും

ഹജ്ജ് പോകുന്നവര്‍ പാസ്‌പോര്‍ട്ട് നേരത്തെ സമര്‍പ്പിക്കണമെന്ന നടപടി പ്രവാസികളെ പ്രതിസന്ധിയിലാക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ നാട്ടില്‍നിന്ന് ഹജ്ജിന് പോകാന്‍ അവസരം ലഭിച്ചവര്‍ ഏപ്രില്‍ 24ന് മുമ്പായി പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം umrah website . ജൂണ്‍ മൂന്നാം വാരത്തിലാണ് ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാകുന്നതെങ്കിലും രണ്ടരമാസം മുമ്പുതന്നെ നാട്ടിലെത്തി യാത്രാ നടപടികള്‍ക്കായി പാസ്‌പോര്‍ട്ട് കൈമാറണമെന്നാണ് നിര്‍ദേശം. എന്നാല്‍, ഇത് യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് വിവിധ കൂട്ടായ്മകളും ഹജ്ജിന് അവസരം ലഭിച്ചവരും ചൂണ്ടിക്കാണിക്കുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
പ്രവാസികള്‍ക്ക് ഇളവ് അനുവദിക്കണമെന്നും ആവശ്യമുയരുന്നു. ഇത്തവണ ഹജ്ജിന് പോകുന്നവര്‍ ഏപ്രില്‍ 24നുള്ളില്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം കൈമാറണമെന്നാണ് ഹജ്ജ് കമ്മിറ്റി നിര്‍ദേശം. മേയ് 26ന് തുടങ്ങി ജൂണ്‍ ഒമ്പതുവരെയാണ് ഇത്തവണ ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് വിമാനങ്ങള്‍ യാത്ര പുറപ്പെടുന്നത്. രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍നിന്നുള്ള ഷെഡ്യൂളും ആരംഭിക്കും.
ഹജ്ജ് കഴിഞ്ഞ് ജൂലൈ ഒന്നുമുതല്‍ 21 വരെയാണ് മടക്കയാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതുപ്രകാരം പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനായി ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള പ്രവാസി ഹാജിമാര്‍ രണ്ടരമാസമെങ്കിലും ജോലിയില്‍നിന്ന് അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്നതാണ് വെല്ലുവിളി. ഇത്, സര്‍ക്കാര്‍-സ്വകാര്യമേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ചടിയാകും.
വിദേശത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് പൊതുവെ ലഭിക്കുന്ന അവധി 30 മുതല്‍ 40 ദിവസം വരെയാണ്. ദിവസങ്ങളോളം അവര്‍ക്ക് ജോലിയില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവരുന്നത് ജോലിയെ ബാധിക്കുമെന്ന നിലയിലാണ് കാര്യങ്ങള്‍.
നിലവില്‍ ഇന്ത്യന്‍ ക്വോട്ടയിലൂടെ മാത്രമേ പ്രവാസികള്‍ക്ക് ഹജ്ജിന് പോകാന്‍ സാധിക്കൂന്നുള്ളൂ. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ അപേക്ഷിക്കാന്‍ ഓപ്ഷനുണ്ടെങ്കിലും ഹജ്ജ് അവസരം കിട്ടുന്നത് അപൂര്‍വമാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി അപേക്ഷ നല്‍കുകയും നറുക്കെടുപ്പില്‍ അവസരം ലഭിക്കുകയും ചെയ്തവര്‍ ഇതിനകം ആദ്യഗഡു പണം അടച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇളവ് നല്‍കണമെന്ന പ്രവാസികള്‍ ആവശ്യപ്പെടുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy