dubai gov ae : ലോകജനതയുടെ വിശപ്പകറ്റാന്‍ ഏറ്റവും ഉയരം കൂടിയ എന്‍ഡോവ്മെന്റ് ടവര്‍ ദുബായില്‍ വരുന്നു

ലോകജനതയുടെ വിശപ്പകറ്റാന്‍ ഏറ്റവും ഉയരം കൂടിയ എന്‍ഡോവ്മെന്റ് ടവര്‍ ദുബായില്‍ വരുന്നു. ലോകവ്യാപകമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സഹായിക്കുന്ന വിസ്മയമന്ദിരം ദുബായില്‍ dubai gov ae നിര്‍മ്മിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA ദുബായ് ഷെയ്ഖ് സായിദ് റോഡില്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്ന യുഎഇയിലെ ഏറ്റവും ഉയരം കൂടിയ എന്‍ഡോവ്മെന്റ് ടവറായ ‘1 ബില്യന്‍ മീല്‍സ് എന്‍ഡോവ്മെന്റ്’ ടവര്‍ പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അവലോകനം ചെയ്തു.
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് (എംബിആര്‍ജിഐ) – ഹിഷാം അല്‍ ഖാസിം എന്നിവയുടെ സെക്രട്ടറി ജനറലും വാസല്‍ അസറ്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ സിഇഒയുമായ മുഹമ്മദ് അല്‍ ഗര്‍ഗാവിയുടെ സന്നിധ്യത്തിലായിരുന്നു അവലോകനം. ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന രാജ്യങ്ങളിലെ വ്യക്തികളെയും ലോകത്തെ ദുരന്തങ്ങളുടെയും യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ഇരകള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങളെയും പിന്തുണയ്ക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് എന്‍ഡോവ്മെന്റ് ടവറെന്ന് മുഹമ്മദ് അല്‍ ഗെര്‍ഗാവി പറഞ്ഞു. യുഎഇയുടെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്ന പദ്ധതികളിലൊന്നാണിത്. പ്രീമിയം റിയല്‍ എസ്റ്റേറ്റ് എന്‍ഡോവ്മെന്റുകളുടെ സ്ഥാപനം മാനുഷിക, സഹായം, സാമൂഹിക ശ്രമങ്ങള്‍ എന്നിവ സ്ഥാപനവല്‍ക്കരിക്കുക എന്ന എംബിആര്‍ജിഐയുടെ ദൗത്യവുമായി പൊരുത്തപ്പെടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷ്യസുരക്ഷാ ശൃംഖല നല്‍കുന്നതിനും പോഷകാഹാരക്കുറവും വെല്ലുവിളികളും മറികടക്കാന്‍ അവരെ സഹായിക്കുന്നതിനും പുതിയ റിയല്‍ എസ്റ്റേറ്റ് എന്‍ഡോവ്മെന്റിന്റെ വരുമാനം സമര്‍പ്പിക്കും. എംബിആര്‍ജിഐ അധഃസ്ഥിതരായ വ്യക്തികള്‍ക്ക് സുരക്ഷിതത്വവും സ്ഥിരതയും നല്‍കുകയും അവരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കുകയും അവരുടെ സമൂഹങ്ങളെ ഗുണപരമായി സ്വാധീനിക്കുകയും ചെയ്യുന്ന സുസ്ഥിര പ്രോജക്ടുകള്‍ നടപ്പിലാക്കുന്നത് തുടരുന്നതായും അറിയിച്ചു.
നേതൃത്വത്തിന്റെ ദര്‍ശനങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും പിന്തുണയോടെ യുഎഇയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മാനുഷിക പ്രവര്‍ത്തനങ്ങളും ശക്തി പ്രാപിക്കുന്നതായി വാസ്ല്‍ അസറ്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ സിഇഒ ഹിഷാം അല്‍ ഖാസിം പറഞ്ഞു. ഇത് അധഃസ്ഥിതരായ ജനങ്ങളെ സഹായിക്കാനും എമിറാത്തി ചാരിറ്റി ഡ്രൈവുകളുടെ വ്യാപനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. രാനിരിക്കുന്ന ടവര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ യുഎഇ റെക്കോര്‍ഡിനും അതുപോലെ ദുര്‍ബലരായ വ്യക്തികളെ പിന്തുണയ്ക്കുന്നതിനും അവരുടെ പോഷകാഹാര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായുള്ളതാണ്. ഏറ്റവും മികച്ച വരുമാനം നേടുന്നതിനായി ഏറ്റവും ഉയര്‍ന്ന രാജ്യാന്തര നിലവാരമനുസരിച്ച് നിര്‍മ്മിക്കുന്ന എന്‍ഡോവ്മെന്റ് ടവര്‍, 1 ബില്യണ്‍ മീല്‍സ് എന്‍ഡോവ്മെന്റിന്റെ ലക്ഷ്യങ്ങള്‍ക്കും മുന്‍ റമസാന്‍ ചാരിറ്റി ഡ്രൈവുകളുടെ വിജയത്തിന്റെ വിപുലീകരണത്തിനും ഗണ്യമായ സംഭാവന നല്‍കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy