air lift : യുഎഇ: മരുഭൂമിയില്‍ വച്ചുണ്ടായ ബെക്കപകടത്തില്‍ പരിക്കേറ്റ യുവാവിനെ വിമാന മാര്‍ഗം രക്ഷപ്പെടുത്തി

മരുഭൂമിയില്‍ വച്ചുണ്ടായ ബെക്കപകടത്തില്‍ പരിക്കേറ്റ യുവാവിനെ വിമാന മാര്‍ഗം രക്ഷപ്പെടുത്തി. നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍, ഷാര്‍ജ പോലീസുമായി ഏകോപിപ്പിച്ചാണ് അല്‍ മദാം മേഖലയിലെ മരുഭൂമിയില്‍ നിന്ന് യുവാവിനെ എയര്‍ ലിഫ്റ്റ് air lift ചെയതത്. വിവിധ പരിക്കുകളേറ്റ യുവാവിനെ ചികിത്സയ്ക്കായി ഫുജൈറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
ഫെബ്രുവരി 22 ന്, പരിക്കേറ്റ 24 കാരനെ ചരക്ക് കപ്പലില്‍ നിന്ന് അധികൃതര്‍ എയര്‍ലിഫ്റ്റ് ചെയ്തിരുന്നു. യുഎഇയുടെ സമുദ്രാതിര്‍ത്തിയില്‍ ചരക്ക് കപ്പലില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഏഷ്യക്കാരന് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റയാളെ പുറത്തെടുക്കാന്‍ അതോറിറ്റി ‘സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ’ ഹെലികോപ്റ്റര്‍ ആണ് ഉപയോഗിച്ചത്. തുടര്‍ന്ന് ഇയാളെ കൂടുതല്‍ ചികിത്സയ്ക്കായി അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy