bangalore : ബെംഗളൂരു സ്‌ഫോടനത്തിലെ പ്രതിയെന്നു സംശയിക്കുന്ന ആളുടെ ദൃശ്യങ്ങള്‍ പുറത്ത്

ബെംഗളുരു bangalore രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ശനിയാഴ്ച 12മണിയോടെ രാമേശ്വരം കഫേയിലേക്ക് കയറി വന്ന, 10 എന്നെഴുതിയ വെള്ള തൊപ്പി ധരിച്ച, കണ്ണട ഇട്ടയാളാണ് ശുചിമുറിയുടെ പുറത്ത് ബാഗ് ഉപേക്ഷിച്ചതെന്ന് സ്ഥിരീകരിച്ചു. റവ ഇഡലി ഓര്‍ഡര്‍ ചെയ്ത് അത് കഴിക്കാതെ വാഷ് ഏരിയയില്‍ ബാഗ് വച്ച് കടന്ന് കളഞ്ഞ പ്രതിക്ക് 30 മുതല്‍ 35 വയസ്സ് വരെ പ്രായമുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
തൊപ്പി കൊണ്ട് മുഖം മറയ്ക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം. ബില്ലിങ് കൗണ്ടറിലെ സിസിടിവി ക്യാമറയിലാണ് മുഖം വ്യക്തമായി പതിഞ്ഞത്. തൊട്ടടുത്തുള്ള മറ്റൊരു കടയിലെ സിസിടിവിയില്‍ ഇയാള്‍ ബസ്സിറങ്ങി നടന്ന് വരുന്നതും കാണാം. റോഡരികിലെ കടകളുടെ സിസിടിവിയില്‍ പതിയാതിരിക്കാന്‍ ഫുട്പാത്ത് ഒഴിവാക്കി റോഡിലൂടെയാണ് ഇയാള്‍ നടക്കുന്നത്.
ദൃശ്യം കേന്ദ്രീകരിച്ച്, എട്ട് സംഘങ്ങളായി തിരിഞ്ഞ് ബെംഗളുരു നഗരത്തില്‍ പ്രതിക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി . ശക്തി കുറഞ്ഞ ഐഇഡി, ടിഫിന്‍ ക്യാരിയറില്‍ കൊണ്ട് വന്ന് വച്ച്, അതിനെ ഡിജിറ്റല്‍ ടൈമര്‍ ഉപയോഗിച്ച് നിയന്ത്രിച്ചാണ് സ്‌ഫോടനം നടത്തിയിരിക്കുന്നത്. ബള്‍ബ് ഫിലമെന്റാണ് ഡിറ്റണേറ്ററായി ഉപയോഗിച്ചിരിക്കുന്നത്. 2022-ല്‍ മംഗളുരുവില്‍ ഓട്ടോറിക്ഷയില്‍ പൊട്ടിത്തെറിച്ച ബോംബും തമ്മില്‍ സമാനതകളുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. മംഗളുരുവിലെ സ്‌ഫോടനത്തിന് പിന്നില്‍ ശിവമൊഗ്ഗ ഐസിസ് മൊഡ്യൂളിലെ അംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം ഉപമുഖ്യമന്ത്രിയും സ്ഥിരീകരിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy