forecast : മഴക്ക് ശമനം; ഇരട്ട ന്യൂനമര്‍ദം വീണ്ടും വരുന്നു

ഒമാനില്‍ ഇരട്ട ന്യൂനമര്‍ദം വീണ്ടും വരുന്നു. ഒമാനില്‍ വീണ്ടും ഇരട്ട ന്യൂനമര്‍ദ മുന്നറിയിപ്പുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഒരു ന്യൂനമര്‍ദം മാര്‍ച്ച് നാലുമുതല്‍ ആറുവരെയും മറ്റൊന്ന് മാര്‍ച്ച് എട്ട് മുതലും ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുസന്ദം, വടക്കന്‍ ബാത്തിന, ബുറൈമി ഗവര്‍ണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വതനിരകളിലും ഒമാന്‍ കടലിന്റെ തീരത്തും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. വാദികള്‍ നിറഞ്ഞൊഴുകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ forecast പറയുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
അതേസമയം, ന്യൂനമര്‍ദത്തിന്റെ ഭാഗമായുള്ള മഴക്ക് വെള്ളിയാഴ്ച ശമനമുണ്ടായി. മസ്‌കത്തടക്കമുള്ള ഗവര്‍ണറേറ്റുകളില്‍ രാവിലെ മുതല്‍ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടുകള്‍ നീങ്ങി. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ രണ്ട് കുട്ടികളുടെ ജീവനാണ് പൊലിഞ്ഞത്. ദാഹിറ ഗവര്‍ണറേറ്റ് ഇബ്രി വിലായത്തിലെ വാദിയില്‍ അകപ്പെട്ടായിരുന്നു മരണം.
കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴ കോരിച്ചൊരിഞ്ഞത്. കാറ്റില്‍ നിരവധി ഇടങ്ങളില്‍ വാണിജ്യസ്ഥാപനങ്ങളുടെയും മറ്റും മേല്‍ക്കൂരകളും ബോര്‍ഡുകളും പാറിപ്പോകുകയും ചെയ്തിരുന്നു. റോഡുകളില്‍ വെള്ളം കയറി പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. വിവിധ പ്രദേശങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ മുറിച്ച് കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളില്‍നിന്നും മറ്റും മാറി നില്‍ക്കണമെന്നും കപ്പല്‍ യാത്ര ഒഴിവാക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടു. മസ്‌കത്ത് ഗവര്‍ണറേറ്റിനുള്ളിലെ പാര്‍ക്കുകളും ഗാര്‍ഡനുകളും താല്‍ക്കാലികമായി അടച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy