dubai city : ദുബായിലെ നിയമലംഘകരെ പിടികൂടാന്‍ പുതിയ റോബോ കുട്ടന്‍ വരുന്നു

ദുബായിലെ നിയമലംഘകരെ പിടികൂടാന്‍ പുതിയ റോബോ കുട്ടന്‍ വരുന്നു. നഗരത്തിലെ dubai city സൈക്കിളുകളും സ്‌കൂട്ടറുകളും ഉപയോഗിക്കുന്ന ആളുകളുടെ നിയമലംഘനങ്ങള്‍ നിരീക്ഷിക്കാനും കണ്ടെത്താനും കഴിയുന്ന പുതിയ സ്മാര്‍ട്ട് റോബോട്ടിനെ കുറിച്ച് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വെളിപ്പെടുത്തി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
ദുബായ് പോലീസുമായി സഹകരിച്ച് ലംഘനങ്ങള്‍ കണ്ടെത്തി അവ പങ്കിടുകയും വിശകലനം ചെയ്യുകയും ചെയ്തുകൊണ്ട് സോഫ്റ്റ് മൊബിലിറ്റി മാര്‍ഗങ്ങളുടെ ഉപയോഗം റോബോകോപ്പ് നിരീക്ഷിക്കും. ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, അനധികൃത സ്ഥലങ്ങളില്‍ സ്‌കൂട്ടറുകള്‍ പാര്‍ക്ക് ചെയ്യുക തുടങ്ങിയ നിരവധി ലംഘനങ്ങള്‍ ദുബായ് റോബോട്ടിന് തിരിച്ചറിയാന്‍ കഴിയും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ, വലിയ ഒത്തുചേരലുകള്‍, ഒന്നിലധികം റൈഡര്‍മാരുടെ സ്‌കൂട്ടര്‍ ഉപയോഗം, കാല്‍നടക്കാര്‍ക്ക് മാത്രമുള്ള സോണുകളില്‍ സ്‌കൂട്ടറുകള്‍ ഓടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വിശകലനം ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും ഇതിന് കഴിയും.
വിവിധ കാലാവസ്ഥകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ റോബോട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നു, കൂടാതെ ഏതെങ്കിലും വസ്തുവിന്റെയോ വ്യക്തിയുടെയോ 1.5 മീറ്ററിനുള്ളില്‍ വരുമ്പോള്‍ നിര്‍ത്താന്‍ സഹായിക്കുന്ന സെന്‍സറുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഇതിന് 85 ശതമാനത്തിലധികം കൃത്യതയോടെ ലംഘനങ്ങള്‍ തിരിച്ചറിയാനും 5 സെക്കന്‍ഡിനുള്ളില്‍ ഡാറ്റ നല്‍കാനും 2 കിലോമീറ്റര്‍ വരെ നിരീക്ഷണ പരിധിയുമുണ്ട്.
പ്രമുഖ റോബോട്ടിക്സ്, എഐ സ്മാര്‍ട്ട് സേവന ദാതാക്കളായ ടെര്‍മിനസ് ഗ്രൂപ്പും ആര്‍ടിഎയും തമ്മിലുള്ള ധാരണാപത്രത്തിന്റെ ഫലമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ റോബോര്‍ട്ടിനെ നിര്‍മ്മിച്ചത്. ജുമൈറ 3 ബീച്ച് ഏരിയയില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ഈ മാസം അവതരിപ്പിക്കും. 2031-ഓടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ആഗോള നേതാവാകാനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ദുബായ് തെരുവുകളില്‍ റോബോര്‍ട്ടിനെ ഇറക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy