mohre legal advice : യുഎഇയില്‍ നിയമം കര്‍ശനമാക്കി മന്ത്രാലയം; ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കും

യുഎഇയില്‍ നിയമം കര്‍ശനമാക്കി മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. 5 നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടയും. നിയമലംഘനം പൂര്‍ണമായി നീക്കിയ ശേഷമേ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും നിഷ്പക്ഷവും ആക്കുന്നതിന്റെ ഭാഗമായാണ് നടപടി mohre legal advice .
മന്ത്രാലയത്തിന്റെ സേവന ഫീസ്/പിഴ കൃത്യമായി അടയ്ക്കാതിരിക്കുക, തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്ന താമസ സൗകര്യം ഒരുക്കുന്നതില്‍ വീഴ്ച വരുത്തുക, സ്ഥാപനത്തിന് എതിരെ മനുഷ്യക്കടത്ത് ആരോപണം തെളിയുക, മന്ത്രാലയവുമായുള്ള ഇലക്ട്രോണിക് ബന്ധം ദുരുപയോഗം ചെയ്യുക, സ്വദേശിവല്‍ക്കരണ അനുപാതത്തില്‍ കൃത്രിമം കാട്ടുകയോ നടപടിക്രമങ്ങളില്‍ പൊരുത്തക്കേട് ഉണ്ടാവുകയോ ചെയ്യുക എന്നീ നിയമലംഘനങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം തെളിഞ്ഞാല്‍ കമ്പനിയുടെ പ്രവര്‍ത്തനം തടയും.
മനുഷ്യക്കടത്ത് ആരോപിച്ച സ്ഥാപനത്തിനെതിരെയുള്ള വിധി വന്ന് 2 വര്‍ഷത്തിനുശേഷമേ സസ്‌പെന്‍ഷന്‍ നീക്കൂ. ഇതിനകം സ്ഥാപനം പിഴ അടച്ചിരിക്കണം. മറ്റു നിയമ ലംഘനങ്ങളില്‍ 6 മാസത്തിനകം പ്രശ്‌നം പരിഹരിക്കുകയാണെങ്കില്‍ സസ്‌പെന്‍ഷന്‍ നീക്കും. നടപടിക്കെതിരെ പരാതി ബോധിപ്പിക്കാനും സ്ഥാപനങ്ങള്‍ക്ക് അവസരമുണ്ടാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy