expat : യുഎഇലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു

യുഎഇലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം വൈരങ്കോട് പല്ലാര്‍ സ്വദേശിയും അല്‍ ഐന്‍ സനാഇയ്യയിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനുമായ മണ്ണൂപറമ്പില്‍ മുഹമ്മദ് മുസ്തഫയുടെ മകന്‍ മുസവിര്‍ (24) ആണ് expat മരിച്ചത്. അബുദാബി അല്‍ഐന്‍ റോഡിലെ അല്‍ ഖതം എന്ന സ്ഥലത്ത് വെച്ച് ബുധനാഴ്ച വൈകുന്നേരം മുസവിര്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.
മാതാവ്: സാബിറ ഇല്ലിക്കല്‍. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. അല്‍ഐന്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ട് പോയി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy