birthdayനാല് വർഷത്തിലൊരിക്കൽ പിറന്നാൾ! അധിവർഷത്തിൽ ജനിച്ച യുഎഇയിലെ നിവാസികൾ ഇവരാണ്

ഫെബ്രുവരി 29ന് അതായത് അധിവർഷത്തിൽ ജനിച്ചവരെല്ലാം ഇന്ന് സന്തോഷത്തിലാണ്. നാളെ തങ്ങളുടെ യഥാർത്ഥ പിറന്നാൾ ആഘോഷിക്കാനുള്ള ആകാംക്ഷയിലാണവർ. 1,500ൽ ഒരു കുഞ്ഞാണ് അധിവർഷത്തിൽ ജനിക്കാൻ സാധ്യതയുള്ളത്. birthdayഇതുവരെ ഏകദേശം അഞ്ച് മില്യണോളം ആളുകളാണ് ഫെബ്രുവരി 29ന് ജനിച്ചിരിക്കുന്നത്. ഈ ദിവസം ജനിക്കുന്നവർക്ക് നാല് വർഷം കൂടുമ്പോൾ മാത്രമാണ് തങ്ങളുടെ യഥാ‌ർത്ഥ ജന്മ​ദിനം ആഘോഷിക്കാനാവുക.

ആമിന വളരെ ഉത്സാഹത്തിലാണ്. കാരണം അവരുടെ മകൾ അർവയുടെ യഥാർത്ഥ പിറന്നാൾ ആദ്യമായി ആഘോഷിക്കുകയാണ് നാളെ. അർവയ്ക്ക് എട്ട് വയസായി. 2016 ലാണ് അവൾ ജനിച്ചത് എങ്കിലും 2020ൽ കൊവിഡ് മൂലം യഥാർത്ഥ പിറന്നാൾ ആഘോഷിക്കാനായില്ല. നാളെ ആദ്യമായാണ് എട്ടു വയസുകാരി തന്റെ യഥാർത്ഥ ജന്മദിനം ആഘോഷിക്കുന്നത്. അതിനായി കൂട്ടുകാരെയും ബന്ധുമിത്രങ്ങളെയുമെല്ലാം കുടുംബം ക്ഷണിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

സമാനമായി ഈ വർഷത്തെ പിറന്നാൾ ആഘോഷിക്കാൻ കാത്തിരിക്കുകയാണ് വിനയ്. എല്ലാ അധിവർഷവും കൂട്ടുകാരും ബന്ധുക്കളും തന്റെ പിറന്നാൾ മനോഹരമാക്കാറുണ്ടെന്ന് 32കാരൻ പറയുന്നു. പലരും തന്നെ ലീപ് ഇയർ ബോയ് എന്നാണ് വിളിക്കുന്നത്. അത് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്നും വിനയ് പറയുന്നു. ഒന്നര വർഷം മുമ്പാണ് വിനയിയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷമുള്ള ആദ്യ പിറന്നാൾ ആഘോഷമായതിനാൽ വമ്പൻ പരിപാടികൾ ഒരുക്കാനുള്ള ശ്രമത്തിലാണ് കുടുംബാം​ഗങ്ങൾ.

ഈ വർഷം പിറന്നാൾ ആഘോഷിക്കുന്ന കൂട്ടുകാരി അമൽ റസാഖിന് സർപ്രൈസ് ഒരുക്കാനുള്ള ഓട്ടത്തിലാണ് റിമ റാഫി. സെവൻത് ​ഗ്രേഡ് മുതൽ ഇപ്പോൾ മെഡിസിനും ഒരുമിച്ച് പഠിക്കുന്നവരാണ് ഇരുവരും. ഇതുവരെയുള്ള അമലിന്റെ പിറന്നാളുകളെല്ലാം ആഘോഷിക്കാറുണ്ടെന്ന് റിമ പറയുന്നു. ഇത്തവണ കൂട്ടുകാരെല്ലാം ചേർന്ന് അമലിന് സർപ്രൈസ് നൽകാനാണ് തീരുമാനം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy