factory fire യുഎഇയിലെ ഫാക്ടറിയിലെ തീപിടുത്തം; കാണാതായ പ്രവാസി മരിച്ചെന്ന് സംശയം, 9 പേ‌‌ർ ചികിത്സയിൽ

യുഎഇ അജ്മാനിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ കാണാതായ പ്രവാസി മരിച്ചെന്ന് സംശയം. factory fireസംഭവസ്ഥലത്ത് നിന്ന് ലഭിച്ച കത്തിക്കരിഞ്ഞ ശരീരഭാ​ഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്കും ഫോറൻസിക് പരിശോധനയ്ക്കുമായി അയച്ചു. അപകടത്തിൽ പൊള്ളലേറ്റ മറ്റ് ഒമ്പത് പേർ ചികിത്സയിൽ. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

ശനിയാഴ്ചയാണ് സാനിറ്റൈസർ, പെർഫ്യൂം, തുടങ്ങിയവയുണ്ടാക്കുന്ന കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തമുണ്ടായതെന്ന് യുഎഇയിലെ പാകിസ്താൻ എംബസി അറിയിച്ചു. മരിച്ചെന്ന് കരുതുന്ന അക്ബർ പാകിസ്താൻ സ്വദേശിയാണ്. സ്ഥിരീകരണത്തിനായി കൂടുതൽ പരിശോധനകൾ നടക്കുന്നെന്ന് ദുബായിലെ പാകിസ്താൻ കോൺസുലേറ്റ് പറഞ്ഞു. 65 ശതമാനത്തോളം പൊള്ളലേറ്റയാൾ അപകടനില തരണം ചെയ്തു. ചികിത്സയിലുള്ളവർക്കെല്ലാം മെച്ചപ്പെട്ട ചികിത്സസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy