health : യുഎഇ: ശ്വാസതടസ്സം കാരണം മകളെ ഡോക്ടറെ കാണിച്ച മാതാപിതാക്കള്‍ ഞെട്ടി; സംഭവം ഇങ്ങനെ

ശ്വാസതടസ്സം കാരണം മകളെ ഡോക്ടറെ കാണിച്ച മാതാപിതാക്കള്‍ ഞെട്ടി. 17 വയസ്സുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌കൂളിലെ സ്പോര്‍ട്സ് പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് ശ്വാസതടസ്സം, നെഞ്ചിലെ അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറെ കാണിച്ച മാതാപിതാക്കള്‍ അറിയുന്നത് മകള്‍ രണ്ട് വര്‍ഷമായി വാപ്പിംഗ് (ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗം ) ഉപയോഗിക്കുന്നുണ്ടെന്നാണ്. യുഎഇയില്‍ താമസിക്കുന്ന ഇറാഖി പ്രവാസികളായ മാതാപിതാക്കള്‍ക്ക് അത് ഉള്‍ക്കൊള്ളാനായില്ല. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
തുടക്കത്തില്‍ നിരുപദ്രവകരവും സമപ്രായക്കാരുമായി ഇഴുകിച്ചേരാനുള്ള ഒരു മാര്‍ഗവുമാണ് കുട്ടി വാപ്പിഗിനെ കണ്ടത്. എന്നാല്‍ വര്‍ദ്ധിച്ച ക്ഷീണവും സ്‌കൂളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടും ഉള്‍പ്പെടെ വഷളാകുന്ന ലക്ഷണങ്ങള്‍ അവള്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചെങ്കിലും വാപ്പിഗിനോടുള്ള ആസക്തിയും പിന്‍വലിക്കല്‍ ലക്ഷണങ്ങളും കാരണം ഉപേക്ഷിക്കുന്നത് വെല്ലുവിളിയായി വിദ്യാര്‍ത്ഥിക്ക് തോന്നി.
”മെഡിക്കല്‍ ടെസ്റ്റില്‍ കുട്ടിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദയധമനികളുടെ അപര്യാപ്തതയുടെ ആദ്യ ലക്ഷണങ്ങളും കണ്ടെത്തി,” തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്‌പെഷ്യലിസ്റ്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.കരീം ഗന്നം പറഞ്ഞു. ”പിന്നെ, ഹൃദയത്തിലും ശ്വാസകോശത്തിലും വാപ്പിഗ് ഉണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് ഞങ്ങള്‍ അവളുമായി ചര്‍ച്ച ചെയ്തു. ഉടന്‍ തന്നെ ആ ശീലം ഉപേക്ഷിക്കാന്‍ കുട്ടിയോട് ആവശ്യപ്പെട്ടു. പെരുമാറ്റ ഇടപെടലുകള്‍, നിക്കോട്ടിന്‍ റീപ്ലേസ്മെന്റ് തെറാപ്പി, നിലവിലുള്ള ആരോഗ്യ പരിരക്ഷാ പിന്തുണ എന്നിവ ഉള്‍പ്പെടുത്തി ചികിത്സ നടക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അവളുടെ രോഗലക്ഷണങ്ങളിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും പുരോഗതി ഉണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുജനാരോഗ്യ പ്രതിസന്ധിയായ വാപ്പിംഗ് യുഎഇയിലെ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പ്രാധാന്യം നേടുന്നതായി ഡോക്ടര്‍മാര്‍ എടുത്തുപറഞ്ഞു. പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ഈ വര്‍ദ്ധിച്ചുവരുന്ന വ്യാപനം നിരവധി പ്രത്യാഘാതങ്ങളുള്ള ആരോഗ്യത്തിന് കാര്യമായ അപകടമുണ്ടാക്കുന്നുവെന്ന് അവര്‍ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy