openweathermap : യുഎഇയിലെ കാലാവസ്ഥ സ്ഥിതിഗതികള്‍ ഇങ്ങനെ

ഇന്ന് യു.എ.ഇയിലെ കാലാവസ്ഥ മിതമായതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിക്കുന്നു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) പറയുന്നതനുസരിച്ച്, openweathermap രാത്രിയിലും ബുധനാഴ്ച രാവിലെയും, ചില ഉള്‍നാടന്‍, തീരപ്രദേശങ്ങളില്‍ ഈര്‍പ്പത്തിന്റെ അളവ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മൂടല്‍മഞ്ഞ് രൂപപ്പെടും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും, ഇടയ്ക്കിടെ ശക്തി പ്രാപിക്കുകയും ചെയ്യും. അറേബ്യന്‍ ഗള്‍ഫ് കടല്‍ പ്രക്ഷുബ്ധവും ഒമാന്‍ കടല്‍ മിതമായതും ചെറുതുമായ തിരമാലകള്‍ പ്രതീക്ഷിക്കാം. അബുദാബിയിലും ദുബായിലും പരമാവധി താപനില 24 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 1 വരെയുള്ള കാലാവസ്ഥ
നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) ഫെബ്രുവരി 28 ബുധനാഴ്ച മുതല്‍ മാര്‍ച്ച് 1 വെള്ളി വരെയുള്ള കാലാവസ്ഥാ റിപ്പോര്‍ട്ട് നല്‍കി.
ബുധന്‍, വ്യാഴം ദിവസങ്ങളിലെ കാലാവസ്ഥ, ഭാഗികമായി മേഘാവൃതമോ പൂര്‍ണ മേഘാവൃതമോ ആയിരിക്കും. നേരിയതോ മിതമായതോ ആയ മഴയ്ക്കും വടക്കന്‍, കിഴക്ക്, തെക്കന്‍ പ്രദേശങ്ങളില്‍ ചിലപ്പോള്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച ഉച്ച മുതല്‍ താപനില കുറയും, വ്യാഴാഴ്ച രാത്രിയോടെ മേഘങ്ങളുടെ എണ്ണം ക്രമേണ കുറയും.
വെള്ളിയാഴ്ച കാലാവസ്ഥയെ സംബന്ധിച്ചിടത്തോളം, ചില കിഴക്കന്‍ പ്രദേശങ്ങളില്‍ മേഘങ്ങള്‍ പ്രത്യക്ഷപ്പെടും, പകല്‍ സമയത്ത് മഴ പെയ്യാനുള്ള സാധ്യതയുണ്ട്. കാറ്റ് തെക്ക് കിഴക്ക് നേരിയതായിരിക്കും, വ്യാഴാഴ്ച ഉച്ചയോടെ കാറ്റ് ക്രമേണ വടക്ക്-പടിഞ്ഞാറായി മാറും. ഇത് പൊടിയും മണലും വീശുന്നതിന് കാരണമാകും. കടല്‍ മിതമായിരിക്കും, അറേബ്യന്‍ ഗള്‍ഫ് വ്യാഴാഴ്ച ചില സമയങ്ങളില്‍ വളരെ പ്രക്ഷുബ്ധമായി മാറും, ഒമാന്‍ കടല്‍ വ്യാഴാഴ്ച രാത്രിയോടെ നേരിയതോ മിതമായതോ ആയ പ്രക്ഷുബ്ധമായി മാറും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy