airport check in : അബുദാബിയിലെ ഈ മാളില്‍ എയര്‍പോര്‍ട്ട് ചെക്ക്-ഇന്‍ സേവനങ്ങള്‍ ആരംഭിച്ചു

അബുദാബിയിലെ ഈ മാളില്‍ എയര്‍പോര്‍ട്ട് ചെക്ക്-ഇന്‍ സേവനങ്ങള്‍ ആരംഭിച്ചു. യാസ് മാളിലെ ദ ഫൗണ്ടന്‍സില്‍ ആണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചെക്ക് – ഇന്‍ സേവനങ്ങള്‍ airport check in ആരംഭിച്ചിരിക്കുന്നത്. ഇത്തിഹാദ്, എയര്‍ അറേബ്യ യാത്രക്കാര്‍ക്ക് സേവനം പ്രയോജനപ്പെടുത്താം. യാത്രാനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സംരംഭത്തിലൂടെ സന്ദര്‍ശകര്‍ക്ക് സമയം ലാഭിക്കാനും ചെക്ക് – ഇന്‍ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനും കഴിയും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
ദ ഫൗണ്ടന്‍സിന്റെ താഴത്തെ നിലയില്‍ ലഭ്യമാക്കിയിട്ടുള്ള ചെക്ക് – ഇന്‍ ഡെസ്‌ക് ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും. 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് 35 ദിര്‍ഹം, മൂന്ന് മുതല്‍ 12 വയസ്സു വരെയുള്ളവര്‍ക്ക് 25 ദിര്‍ഹം, രണ്ടു വയസ്സിനും അതില്‍ താഴെയുമുള്ളവര്‍ക്ക് 15 ദിര്‍ഹവുമാണ് ചെക്ക് – ഇന്‍ നിരക്കുകള്‍. മുന്‍കൂര്‍ ബുക്കിങ് ആവശ്യമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 800 667 2347.
അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ്, അബുദാബി വിമാനത്താവളങ്ങള്‍, എയര്‍പോര്‍ട്ട് ബാഗേജ് പ്രോസസിങ് സൊലൂഷന്‍ പ്രൊവൈഡറായ ഒയാസിസ് എം.ഇ. എന്നിവയുമായി സഹകരിച്ചാണ് മിറാള്‍ പുതിയസേവനം ആരംഭിച്ചത്. ആഗോള വിനോദസഞ്ചാരകേന്ദ്രമായി യാസ് ദ്വീപിനെ ഉയര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയസംരംഭം ആരംഭിച്ചതെന്ന് മിറാള്‍ സി.ഇ.ഒ. മുഹമ്മദ് അബ്ദള്ള അല്‍ സഅബി പറഞ്ഞു. ഇതുവഴി യാസ് മാളില്‍ ഷോപ്പിങ് നടത്താനും യാസ് ദ്വീപിലെ വിവിധ തീം പാര്‍ക്കുകള്‍ പര്യവേഷണം ചെയ്യാനും യാത്രക്കാര്‍ക്ക് അവസരം ലഭിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy