flight service : വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചു; മലയാളി യാത്രക്കാരും പ്രതിസന്ധിയിലാകും

തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണം flight service വിസ്താരയും ഇന്‍ഡിഗോയും ചുരുക്കി. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളാണ് വെട്ടിക്കുറച്ചത്. ഇതോടെ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും കൂടുകയാണ്. ഇത് മലയാളി യാത്രക്കാരെ പ്രതിസന്ധിയിലാക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
കഴിഞ്ഞയാഴ്ച ഇരുനൂറ് വിമാന സര്‍വീസുകളാണ് മുംബൈയില്‍ നിന്നും വെട്ടിക്കുറച്ചത്. റണ്‍വേയിലെ തിരക്കേറിയതോടെ ഇറങ്ങാന്‍ കഴിയാതെ വിമാനങ്ങള്‍ ആകാശത്ത് ചുറ്റിക്കറങ്ങുന്ന സ്ഥിതി പതിവായിരുന്നു. മിക്ക സര്‍വീസുകളും അരമണിക്കൂറോളം വൈകുന്ന അവസ്ഥ. ഇതോടെയാണ് വ്യോമയാന മന്ത്രാലയം നിയന്ത്രണം കൊണ്ടുവന്നത്.
മുംബൈയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസ് ആഴ്ചയില്‍ നാലാക്കി ചുരുക്കി. കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോയുടെ ഒരു സര്‍വീസും തിരുവനന്തപുരത്തേക്കുള്ള വിസ്താരയുടെ ഒരു സര്‍വീസും റദ്ദാക്കി. വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ പൊതുവായി വെട്ടിക്കുറച്ചപ്പോള്‍ മലയാളി യാത്രക്കാര്‍ക്കും പണി കിട്ടിയെന്നര്‍ഥം. ടിക്കറ്റ് നിരക്കും ഉയരുകയാണ്. പത്തുമുതല്‍ പതിനഞ്ച് ശതമാനം വരെ നിരക്ക് വര്‍ധിച്ചിട്ടുണ്ട്. മലബാറിലേക്കുള്ള യാത്രക്കാര്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകുന്ന കോഴിക്കോട്ടേക്കുള്ള സര്‍വീസുകളെയാണ് ആശ്രയിക്കുന്നത്. പുതുതായി തുടങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസും ഗുണകരമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy