weather today : യുഎഇ കാലാവസ്ഥ: രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) തിങ്കളാഴ്ച വടക്കന്‍, കിഴക്കന്‍, തീരപ്രദേശങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നതായി പറഞ്ഞു. റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍, അജ്മാന്‍, അല്‍ ഐന്‍, അബുദാബിയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ദുബായിലെ ജുമൈറയിലും മഴ പെയ്‌തേക്കും weather today . യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
യുഎഇയില്‍ ഉടനീളം, ഇന്ന് ഭാഗികമായ മേഘാവൃതമായ കാലാവസ്ഥയായിരിക്കും. നേരിയതോ മിതമായതോ ആയ മഴയ്ക്കും താപനിലയില്‍ പ്രകടമായ കുറവിനും സാധ്യതയുണ്ട്. ചില ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍, രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈര്‍പ്പം വര്‍ദ്ധിക്കുമെന്നും എന്‍സിഎം മുന്നറിയിപ്പ് നല്‍കുന്നു. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും ഒമാന്‍ കടല്‍ മിതമായതോ പ്രക്ഷുബ്ദമായോ ആയിരിക്കുമെന്നാണ് പ്രവചനം.
കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതുപോലെ ഞായറാഴ്ച വൈകുന്നേരം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴ പെയ്തു. ഫുജൈറ, റാസല്‍ഖൈമ, അബുദാബി എന്നിവിടങ്ങളിലും മഴ പെയ്തിട്ടുണ്ട്. യുഎഇ നിലവില്‍ ദുര്‍ബലമായ ഉപരിതല മര്‍ദ്ദ സംവിധാനത്തിന്റെ സ്വാധീനത്തിലാണ്.
മഴയുള്ള സമയങ്ങളില്‍ ജാഗ്രത പാലിക്കുകയും അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും ചെയ്തുകൊണ്ട് സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് അബുദാബി പോലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. സ്പീഡ് ലിമിറ്റുകള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും സ്പീഡ് കുറയ്ക്കല്‍ നിയമങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മറ്റ് വാഹനങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക, പെട്ടെന്ന് ബ്രേക്കിംഗ് ഒഴിവാക്കുക, വാഹനങ്ങള്‍ തെന്നി വീഴുന്നത് തടയാന്‍ വളവുകളില്‍ വേഗത കുറയ്ക്കുക എന്നിവയാണ് ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദ്ദേശം. കൂടാതെ, വാഹനമോടിക്കുമ്പോള്‍ ദൃശ്യപരത വന്‍തോതില്‍ കുറഞ്ഞാല്‍ റോഡിന്റെ വശത്തേക്ക് വാഹനം നിര്‍ത്താന്‍ ഡ്രൈവര്‍മാരോട് നിര്‍ദ്ദേശിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy