road rule : യുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയുള്ള അപകട മരണങ്ങള്‍ വര്‍ധിക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയുള്ള അപകട മരണങ്ങള്‍ വര്‍ധിക്കുന്നു. നിയമം ലംഘിച്ച് റോഡിനു കുറുകെ കടക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഷാര്‍ജയില്‍ 12 വയസ്സുകാരന് ജീവന്‍ നഷ്ടമായത് ഈയിടെയാണ്. സീബ്രാ ക്രോസിലൂടെ മാത്രമേ റോഡ് കുറുകെ കടക്കാവൂ എന്ന് പൊലീസ് road rule ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ബോധവല്‍ക്കരണം ശക്തമാക്കിയിട്ടും അപകടങ്ങള്‍ കുറയുന്നില്ല. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA നിശ്ചിത അകലത്തില്‍ പെഡസ്ട്രിയന്‍ സിഗ്‌നലും മേല്‍പാലവും ഭൂഗര്‍ഭപാതകളും ഉണ്ടെങ്കിലും പെട്ടെന്ന് എത്താനായി റോഡ് മുറിച്ചുകടക്കുന്നതാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്.
അബുദാബിയില്‍ മുഹമ്മദ് ബിന്‍ സായിദ് സിറ്റി, മുസഫ റസിഡന്‍ഷ്യല്‍ ഏരിയ എന്നിവിടങ്ങളില്‍ വ്യാപകമായി ഉണ്ടായിരുന്ന സീബ്രാ ക്രോസിങ് മൂലം ഗതാഗതക്കുരുക്ക് ശക്തമായതോടെ ഇവയുടെ എണ്ണം കുറച്ചിരുന്നു. ജനസാന്ദ്രത കൂടി മേഖലകളില്‍ സീബ്രാക്രോസില്‍ എപ്പോഴും കാല്‍നട യാത്രക്കാരുടെ സാന്നിധ്യമുള്ളതിനാല്‍ ഗതാഗതക്കുരുക്കിന് ശമനമില്ലാതായതോടെ ശേഷിച്ചവയും എടുത്തുകളഞ്ഞ് സിഗ്‌നലിലൂടെ മാത്രമാക്കി. പകരം മേല്‍പാലമോ ഭൂഗര്‍ഭ പാതകളോ ഏര്‍പ്പെടുത്തിയതുമില്ല.
സ്‌കൂള്‍ പരിസരങ്ങളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളും അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ റോഡിനു കുറുകെ കടക്കുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്താന്‍ അധികൃതര്‍ താല്‍ക്കാലിക ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും റോഡ് മുറിച്ചുകടക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ല. റോഡിനു കുറുകെ കടക്കാന്‍ പാലം, അടിപ്പാത, സിഗ്‌നല്‍, സീബ്രാക്രോസ് എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു
അനുമതിയില്ലാത്ത ഇടങ്ങളില്‍ റോഡിനു കുറുകെ കടക്കുന്നവര്‍ക്ക് 400 ദിര്‍ഹമാണ് പിഴ. ഇത്തരക്കാരെ കണ്ടെത്താനായി നിരീക്ഷണവും ശക്തമാക്കി. പിഴയടയ്ക്കാന്‍ പണം ഇല്ലാത്തവരുടെ എമിറേറ്റ്‌സ് ഐഡി വാങ്ങിവയ്ക്കും. പിഴ അടച്ചാലേ ഇതു തിരികെ ലഭിക്കൂ. സീബ്രാ ക്രോസില്‍ വാഹനങ്ങള്‍ വേഗം കുറച്ച് കാല്‍നടയാത്രക്കാര്‍ക്ക് അവസരം നല്‍കാത്ത ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും 6 ബ്ലാക് പോയിന്റുമാണ് ശിക്ഷ.
2023ല്‍ ദുബായ്, അബുദാബി, ഷാര്‍ജ എമിറേറ്റുകളില്‍ മാത്രമായി 15 പേര്‍ റോഡിനു കുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ചു മരിച്ചു. ഇതില്‍ 8 പേരും ദുബായിലുണ്ടായ അപകടങ്ങളിലാണ് മരിച്ചത്. അബുദാബിയില്‍ 5 പേരും ഷാര്‍ജയില്‍ 2 പേരും മരിച്ചു. മറ്റു എമിറേറ്റുകളിലെ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ എണ്ണം ഇനിയും കൂടും. മൂന്നൂറിലേറെ പേര്‍ക്കാണ് പരുക്കേറ്റത്.
2022ല്‍ ദുബായില്‍ മാത്രം 12 പേര്‍ മരിച്ചിരുന്നു. യുഎഇയില്‍ മൊത്തം 20 പേരും. പെഡസ്ട്രിയന്‍ സിഗ്‌നലില്‍ റെഡ് സിഗ്‌നലായിട്ടും റോഡിനു കുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ച് 2019 മുതല്‍ 2022 വരെ 23 പേര്‍ക്കു ജീവന്‍ നഷ്ടമായിരുന്നു. 348 അപകടങ്ങളിലായി 248 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy