go indigo : വിമാനത്തിനുള്ളില്‍ ഭക്ഷണം സൂക്ഷിക്കുന്ന ഭാഗത്ത് പാറ്റ; എയര്‍ലൈനിന്റെ പ്രതികരണം ഇങ്ങനെ

വിമാനത്തിനുള്ളില്‍ ഭക്ഷണം സൂക്ഷിക്കുന്ന ഭാഗത്ത് പാറ്റയെ കണ്ടെത്തി. ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ ഭക്ഷണം സൂക്ഷിക്കുന്ന ഭാഗത്ത് പാറ്റയെ കണ്ടതായി യാത്രക്കാരന്‍ അറിയിച്ചു. ഇതിന്റെ വിഡിയോയും യാത്രക്കാരന്‍ എക്‌സില്‍ പങ്കുവെച്ചു. തരുണ്‍ ശുക്ല എന്ന എവിയേഷന്‍ മാധ്യമപ്രവര്‍ത്തകനാണ് വിഡിയോ പങ്കുവെച്ചത്. യാത്രക്കാരന്റെ ട്വീറ്റ് ചര്‍ച്ചയായതോടെ മറുപടിയുമായി ഇന്‍ഡിഗോയും go indigo എത്തി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
വിമാനത്തിന്റെ ഭക്ഷണ വിഭാഗത്തില്‍ പാറ്റകള്‍. അങ്ങേയറ്റം മോശമായ കാര്യം എന്നാണ് വിഡിയോ പങ്കുവെച്ച് തരുണ്‍ എക്‌സില്‍ കുറിച്ചത്. ഇതോടെ ഇന്‍ഡിഗോ വിമാനങ്ങളിലെ ശുചിത്വം ചോദ്യം ചെയ്ത് പ്രതികരണങ്ങള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയായി. പാറ്റയെ കണ്ടെത്തിയതായുള്ള ട്വീറ്റ് ചര്‍ച്ചയായതോടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി മുഴുവന്‍ ഇടങ്ങളും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തതായി ഇന്‍ഡിഗോ പ്രതികരിച്ചു.
ഞങ്ങളുടെ വിമാനത്തിനുള്ളിലെ ശുചിത്വമില്ലാത്ത ഒരു ഭാഗത്തെ കുറിച്ചുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ജീവനക്കാര്‍ ഉടനെ വേണ്ട നടപടി സ്വീകരിച്ചു. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ വിമാനം മുഴുവന്‍ അണുവിമുക്തമാക്കി. യാത്രക്കാര്‍ക്ക് ഏതെങ്കിലും തരത്തില്‍ അസൗകര്യം നേരിട്ടിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും ഇന്‍ഡിഗോയുടെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഇന്‍ഡിഗോയുടെ പ്രതികരണം പലരേയും തൃപ്തിപ്പെടുത്തിയില്ല. സംഭവത്തില്‍ ഡിജിസിഎ നടപടി എടുക്കണം എന്ന കമന്റുകളാണ് വരുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy