flight എയർ അറേബ്യ അബുദാബിയിൽ നിന്നുള്ള യാത്രക്കാർ; ഇനി മുതൽ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ.. - Pravasiclick

flight എയർ അറേബ്യ അബുദാബിയിൽ നിന്നുള്ള യാത്രക്കാർ; ഇനി മുതൽ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ..

അബുദാബി : ചൊവാഴ്ച മുതൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനലായ ‘എ’യിൽനിന്നായിരിക്കും എയർ അറേബ്യ അബുദാബി പുറപ്പെടുക. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് അധികൃതർ നൽകി. യാത്രക്കാർക്ക് ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളും സൗകര്യങ്ങളുമാണ് ടെർമിനൽ എയിൽ സജ്ജീകരിച്ചിട്ടുള്ളത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് നിലവിൽ 28 നഗരങ്ങളിലേക്ക് എയർ അറേബ്യസേവനം നടത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള ടെർമിനലുകളിൽ ഒന്നാണ് ടെർമിനൽ എ. പ്രതിവർഷം നാലരക്കോടി യാത്രക്കാരെ ഉൾകൊള്ളാൻ പുതിയ ടെർമിനലിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

ദിനംപ്രതി വർധിച്ചുവരുന്ന യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് കൂടുതൽ വിമാനങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് പുതിയ മാറ്റം നിർണായകമാകുമെന്ന് എയർ അറേബ്യ സി.ഇ.ഒ. അദേൽ അൽ അലി പറഞ്ഞു. ലെബനനിലെ ബയ്‌റുത്തിൽനിന്നാണ് ടെർമിനൽ ‘എ’ യിലേക്കുള്ള എയർ അറേബ്യയുടെ ആദ്യ വിമാനം എത്തുക. അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ ടെർമിനലിലേക്കുള്ള മാറ്റം ഭാവിയിൽ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy