dubai taxi ഇനി ദുബായ് ടാ​ക്സി ഷെ​യ​റു​ക​ൾ ഓഹ​രി​വി​പ​ണി​യി​ലേ​ക്ക്​.. - Pravasiclick

dubai taxi ഇനി ദുബായ് ടാ​ക്സി ഷെ​യ​റു​ക​ൾ ഓഹ​രി​വി​പ​ണി​യി​ലേ​ക്ക്​..

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഷെ​യ​റു​ക​ൾ വി​റ്റ​ഴി​ക്കു​ന്ന​തി​നായി ദുബായ് ടാ​ക്സി ക​മ്പ​നി​യെ പ​ബ്ലി​ക് ജോ​യ​ന്‍റ്​ സ്റ്റോ​ക് ക​മ്പ​നി​യാ​ക്കി മാറ്റാൻ തീരുമാനമായി. അതുകൊണ്ടു തന്നെ, ഇനി മുതൽ ദുബായ് ടാ​ക്സി​യു​ടെ ഷെ​യ​റു​ക​ൾ എല്ലാം ഓ​ഹ​രി വി​പ​ണി​യി​ലേ​ക്ക് പോകും .ദുബായ് കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന റോ​ഡ് ടോ​ൾ സം​വി​ധാ​ന​മാ​യ സാ​ലി​ക്, വൈ​ദ്യു​തി വെ​ള്ളം വി​ത​ര​ണ​ക്ക​മ്പ​നി​യാ​യ ദേ​വ എ​ന്നി​വ​യു​ടെ ഓ​ഹ​രി​ക​ൾ ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ ഇതേ രീ​തി​യി​ൽ ഓ​ഹ​രി​വി​പ​ണി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​റ്റ​ഴി​ച്ചി​രു​ന്നു. ദുബായ് ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തും ആണ് ഈ കാര്യത്തിൽ ഉ​ത്ത​ര​വി​റാക്കിയത്. ക​മ്പ​നി​യു​ടെ ഘ​ട​ന​യ്ക്കും നി​യ​മ​ങ്ങ​ൾക്കും ഇ​തി​ന് അ​നു​സ​രി​ച്ച് മാറ്റം വരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy