ആലുവയില്‍ 5 വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ family court അസ്ഫാക് ആലത്തിന് വധശിക്ഷയും 5 ജീവപര്യന്തവും കോടതി ശിക്ഷ വിധിച്ചു. വിചാരണക്ക് ശേഷം ഇന്നാണ് കോടതി വിധി പ്രഖ്യാപനം ഉണ്ടായത്. അതിഥിത്തൊഴിലാളിയുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനു വധശിക്ഷയും 5 ജീവപര്യന്തവും ലഭിച്ചത്. 28 വയസ്സുകാരനായ അസ്ഫാക്കിന് വിചാരണ പൂര്‍ത്തിയാക്കി നൂറ്റിപ്പത്താം ദിവസമാണ് പോക്‌സോ പ്രത്യേക കോടതി ശിക്ഷ നൽകിയത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. പ്രതി സമൂഹത്തിനാകെ ഭീഷണിയെന്നും കോടതി പറഞ്ഞു
13 വകുപ്പുകളിലായി ജഡ്ജി കെ.സോമനാണ് പ്രതിക്കു ശിക്ഷ വിധിച്ചത്. പോക്സോ നിയമം പ്രാബല്യത്തിലായതിന്റെ 11–ാം വാർഷികത്തിലാണ് ഇതുപ്രകാരമുള്ള ആദ്യ വധശിക്ഷ. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പോക്‌സോ വകുപ്പ് ഉൾപ്പെട്ട കേസിൽ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്.