ദുബായ്: ദുബായ് വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് ഒരു സ്റ്റോപ്പ് ഓവർ എന്നതിലുപരിയായി ദുബായ് രാജ്യാന്തര വിമാനത്താവളം ഇനി മറ്റുകാര്യങ്ങൾക്കും ഉപകാരപ്പെടും. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ 400 മുറികളുള്ള ഹോട്ടൽ ഉപയോഗിക്കാൻ ഇനി യാത്രക്കാർക്കും കഴിയും.
എയർപോർട്ടിന്റെ നവീകരണത്തിന്റെ ഭാഗമായി ഹോട്ടൽ ഫീച്ചറുകൾ 6 ബില്യൺ ദിർഹം മുതൽ 10 ബില്യൺ ദിർഹം വരെയുള്ള തുക വകയിരുത്തിയതായി ദുബായ് എയർപോർട്ടുകളുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് യൂജിൻ ബാരി പറഞ്ഞു . “അതിഥിളുടെ പ്രതീക്ഷകൾക്കനുസരിച്ച് തുടരുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ബാരി കൂട്ടിച്ചേർത്തു.
അന്താരാഷ്‌ട്ര യാത്രയ്‌ക്കായി ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായതിനാൽ, കഴിഞ്ഞ വർഷം മുതൽ ഹോട്ടലിന്റെ വരുമാനം 15 ശതമാനം വർധിച്ചു. DXB, ദുബായ് വേൾഡ് സെൻട്രൽ (DWC) എന്നിവയിൽ വാണിജ്യ പോർട്ട്‌ഫോളിയോ കൈകാര്യം ചെയ്യുന്ന ബാരി പറഞ്ഞു, വരുമാനവും 2019-നെക്കാൾ 12 ശതമാനം മുന്നിലാണ്.
നവീകരിച്ച റൂം നിരക്കുകൾ താഴെ കൊടുക്കുന്നു;
ഡീലക്സ് ഡബിൾ റൂമിൽ 1-3 മണിക്കൂർ താമസത്തിന് 403 ദിർഹം,
4-6 മണിക്കൂർ താമസത്തിന് 690 ദിർഹം.
7-12 മണിക്കൂർ താമസത്തിന് 805 ദിർഹവും
13-24 മണിക്കൂർ താമസത്തിന് നവംബർ 13-ന് 1,150 ദിർഹവുമാണ് നിരക്ക് .