fly ദുബായ് എയർഷോ; ആകാശത്തിൽ വർണങ്ങൾ നിറച്ച് കാണികളെ അമ്പരപ്പിച്ച് ഫ്‌ളൈപാസ്ററ് ..

ഇന്നലെ നടന്ന ദുബായ് എയർഷോയിൽ ആകാശം ചുവപ്പും പച്ചയും കറുപ്പും നിറങ്ങളാൽ നിറഞ്ഞു. കോടികളുടെ വിമാനങ്ങൾക്ക് ഓർഡറുകൾ നൽകി എമിറേറ്റ്സ് എയർലൈനും ഫ്ലൈ ദുബായും പതിനെട്ടാമത് ദുബായ് എയർഷോയ്ക് യ്ക്ക് ഉജ്വല തുടക്കം സമ്മാനിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ യാത്രാ വിമാനമായ എമിറേറ്റ്‌സ് എ380 ആയിരുന്നു ഫ്‌ളൈപാസ്റ്റിനു നേതൃത്വം നൽകിയത്. 1100 കോടി ഡോളറിന്റെ 30 ബോയിങ് 787 ഡ്രീംലൈനറുകൾക്കുള്ള ഓർഡറാണ് ഫ്ലൈ ദുബായ് നൽകിയത്. മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളും വൻ‍ ഓർഡർ നൽകിയിട്ടുണ്ട്. കരാർ ഒപ്പിടുന്നതിന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സാക്ഷ്യംവഹിച്ചു.

എമിറേറ്റ്‌സ് ബോയിംഗ് 777, ഇത്തിഹാദ് എയർബസ് 350, എയർ അറേബ്യ എയർബസ് 320, ഫ്ലൈദുബായ് ബോയിംഗ് 737 എന്നിവയായിരുന്നു ഫ്ലൈ പാസ്റ്റിൽ പങ്കെടുത്ത വിമാനങ്ങൾ. എമിറേറ്റ്‌സ് എ380 100 മീറ്റർ ഉയരത്തിലും, എമിറേറ്റ്സ് ബോയിംഗ് 777 160 മീറ്റർ ഉയരത്തിലും പറന്നു. രണ്ട് വിമാനങ്ങളും എമിറേറ്റ്സിന്റെ പുതിയ സിഗ്നേച്ചർ ലൈവറി പ്രദർശിപ്പിച്ചു,

നിരവധി മാസങ്ങൾ നീണ്ടുനിന്ന വിപുലവും സഹകരണപരവുമായ ആസൂത്രണത്തിന്റെ ഫലമാണ് ഇന്നലെ നടന്ന ആകാശക്കാഴ്ച. എമിറേറ്റ്‌സിൽ നിന്നും മറ്റ് യുഎഇ കാരിയറുകളിൽ നിന്നുമുള്ള ഒന്നിലധികം ടീമുകൾ, യുഎഇ പ്രതിരോധ മന്ത്രാലയം, യുഎഇ മിലിട്ടറി, എമിറേറ്റ്‌സ് പൈലറ്റുമാർ, ഫ്ലൈറ്റ് ഓപ്പറേഷൻ മാനേജർമാർ, എയർ ട്രാഫിക് കൺട്രോളർമാർ എന്നിവരുൾപ്പെടെ വിവിധ പങ്കാളികൾ ഇതിൽ സഹകരിച്ചു.വ്യോമയാന മേഖലയിലെ സൈബർ സുരക്ഷ ഉറപ്പാക്കാൻ യുഎഇ സജ്ജമാണെന്നും പഴുതടച്ച സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും സൈബർ സെക്യൂരിറ്റി മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു. എയർഷോയോടനുബന്ധിച്ച് ഏവിയേഷൻ മൊബിലിറ്റി കോൺഫറൻസിലാണ് ഇക്കാര്യം പറഞ്ഞത്. സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy