air india express international : വമ്പിച്ച മാറ്റത്തിന് ഒരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്; ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസ്, വിമാനങ്ങളുടെ എണ്ണം നൂറായി ഉയര്‍ത്തും - Pravasiclick

air india express international : വമ്പിച്ച മാറ്റത്തിന് ഒരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്; ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസ്, വിമാനങ്ങളുടെ എണ്ണം നൂറായി ഉയര്‍ത്തും

വമ്പിച്ച മാറ്റത്തിന് ഒരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുകള്‍ നടത്താനുള്ള പദ്ധതികളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. 15 മാസത്തിനകം വലിയ മാറ്റങ്ങളുണ്ടാകും. ഇതോടെ വിമാനം വൈകല്‍, സര്‍വീസ് air india express international തടസം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ദുബായില്‍ വ്യാപാര പങ്കാളികള്‍ക്കായി നടത്തിയ ചടങ്ങില്‍ എംഡി അലോക് സിങ് പറഞ്ഞു.
അടുത്ത മാര്‍ച്ചോടെ 50 പുതിയ വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വാങ്ങിക്കുക. ആകെ 70 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതോടെ ആകെ വിമാനങ്ങളുടെ എണ്ണം നൂറാകും. റൂട്ടുകള്‍ പുതുക്കിയ സര്‍വീസുകള്‍ മാറ്റിയും നിരന്തരം പരിഷ്‌കരണപരിപാടികളാണ് അധികൃതര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.
ഇതിനകം രാജ്യാന്തര സര്‍വീസുകള്‍ 139 സര്‍വീസായി വര്‍ധിപ്പിക്കും. നിലവില്‍ ഇത് 89 സര്‍വീസ് മാത്രമാണുള്ളത്. നിലവിലെ 206 ആഭ്യന്തര സര്‍വീസുകള്‍ 228 ആക്കി വര്‍ധിപ്പിക്കും. 14 വിദേശ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത് 17 ആക്കി വര്‍ധിപ്പിക്കും. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നു വിവിധ സെക്ടറിലേക്ക് കണക്ഷന്‍ സര്‍വീസുകളും വര്‍ധിപ്പിക്കും. ഉടനെ തന്നെ 450 പൈലറ്റുമാരെയും 800 കാബിന്‍ ജീവനക്കാരെയും നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഴ്ചയില്‍ 308 സര്‍വീസുകളാണ് ഇന്ത്യയില്‍ നിന്നു യുഎഇയിലേക്ക് നടത്തുന്നത്. അടുത്തകാലത്ത് വിമാനം വൈകലുള്‍പ്പെടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ എയര്‍ ഇന്ത്യ നേരിട്ടിരുന്നു. ചടങ്ങില്‍ ചീഫ് കൊമേഴ്സ്യല്‍ അങ്കൂര്‍ ഗാര്‍ഗ്, ഇന്റര്‍നാഷനല്‍ ബിസിനസ് വിഭാഗം വൈസ് പ്രസിഡന്റ് താര നായിഡു, ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ സിദ്ധാര്‍ഥ ബുടാലിയ തുടങ്ങിയവരും സംബന്ധിച്ചു.
ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുകയും എയര്‍ ഏഷ്യയുമായി ലയിക്കുകയും ചെയ്തതോടെ ലോഗോ മാറ്റുന്നതോടൊപ്പം പുതിയ മുഖവുമായിട്ടായിരിക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പറക്കുക. ലയന പരിപാടികള്‍ 6 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

mahzooz all draw result
mahzooz all draw result

mahzooz all draw result : സമ്മാനവിവരം അറിഞ്ഞ് ഞെട്ടിത്തരിച്ച് പ്രവാസി മലയാളി യുവാവ്; മഹ്‌സൂസ് നറുക്കെടുപ്പില്‍ ഭീമമായ തുകയുടെ നേട്ടം

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഭീമമായ തുകയുടെ നേട്ടം സ്വന്തമാക്കി പ്രവാസി മലയാളി യുവാവ്. ഫുജൈറയിലെ ഓയില്‍ ആന്‍ഡ് ഗ്യാസ് വ്യവസായത്തില്‍ കണ്‍ട്രോള്‍ റൂം ഓപറേറ്ററായ കന്യാകുമാരിയില്‍ താമസിക്കുന്ന ശ്രീജു(39)വാണ് മെഹ്‌സൂസിന്റെ 64-ാമത്തെ mahzooz all draw result കോടീശ്വരനായത്. 45 കോടിയിലേറെ രൂപയാണ് (2 കോടി ദിര്‍ഹം) ഈ മലയാളി സ്വന്തമാക്കിയത്.
കഴിഞ്ഞ 11 വര്‍ഷമായി യുഎഇയിലെ ഫുജൈറയിലാണ് താമസം. ശനിയാഴ്ച വൈകിട്ട് ജോലിയിലിരിക്കെയാണ് ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന അവിശ്വസനീയമായ വിജയ വാര്‍ത്ത ശ്രീജുവിനെ തേടിയെത്തിയത്. ചെറിയൊരു സമ്മാനമല്ല, കോടികളാണ് ലഭിച്ചതെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോവുകയും ഒന്നും സംസാരിക്കാനാകാത്ത അവസ്ഥയുണ്ടാവുകയും ചെയ്തതായി ശ്രീജു പറഞ്ഞു. തുടര്‍ന്ന് കാറിലിരുന്നാണ് മഹ്സൂസ് അക്കൗണ്ട് പരിശോധിച്ചത്. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. വിജയിയായത് കണ്ടപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. എന്റെ വിജയം സത്യമാണെന്ന് സ്ഥിരീകരിക്കാന്‍ മഹ്സൂസിന്റെ കോളിനായി കാത്തിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ മാസവും രണ്ടുതവണ മഹ്സൂസില്‍ പങ്കെടുക്കുന്നയാളാണ് ശ്രീജു. എന്നെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷ മുന്നോട്ട് നയിച്ചതിനാല്‍ ഒരു മാസം പോലും പങ്കെടുക്കാതിരുന്നിട്ടില്ല. ഇത്തവണ പക്ഷേ വിജയിയാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആറ് വയസ്സുള്ള ഇരട്ടക്കുട്ടികളുടെ പിതാവാണ് ശ്രീജു. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ആ തീരുമാനങ്ങള്‍ സന്തോഷകരമായ വെല്ലുവിളിയാണെന്ന് ഇദ്ദേഹം പറയുന്നു. എങ്കിലും നാട്ടില്‍ ഒരു വീട് വാങ്ങണമെന്നത് സ്വപ്നമായിരുന്നു. അതു സാക്ഷാത്കരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

abu dhabi terminal
abu dhabi terminal

abu dhabi terminal : അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ എയില്‍ ഒരേ സമയം 79 വിമാനങ്ങള്‍ പ്രവര്‍ത്തിക്കും

അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ എയില്‍ ഒരേ സമയം 79 വിമാനങ്ങള്‍ പ്രവര്‍ത്തിക്കും. 28 എയര്‍ ലൈനുകളും ടെര്‍മിനല്‍ എയിലേക്ക് abu dhabi terminal പ്രവര്‍ത്തനം മാറ്റിയെന്ന് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ അറിയിച്ചു. നവംബറിലെ ആദ്യത്തെ രണ്ടാഴ്ച 1557 വിമാനങ്ങളാണ് പുതിയ ടെര്‍മിനലില്‍ നിന്ന് ഓപ്പറേറ്റ് ചെയ്തത്. മാസാവസാനം ആകുമ്പോഴേക്കും വിമാനങ്ങളുടെ എണ്ണം 7600 കടക്കും. അടുത്തമാസം രണ്ടേക്കാല്‍ കോടിയിലേറെ യാത്രക്കാര്‍ പന്ത്രണ്ടായിരത്തിലേറെ വിമാനങ്ങളിലായി അബുദാബിയിലെ പുതിയ ടെര്‍മിനല്‍ വഴി യാത്രചെയ്യുമെന്നാണ് കണക്കാക്കുന്നത്.
അടുത്ത ഫെബ്രുവരിയിലാണ് ടെര്‍മിനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടനത്തോടെ സയിദ് രാജ്യാന്തര വിമാനത്താവളമെന്നായിരിക്കും അബുദാബി രാജ്യാന്താര വിമാനത്താവളം അറിയപ്പെടുക. പുതിയ ടെര്‍മിനലിന് പ്രതിവര്‍ഷം നാലരകോടി യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാനാകും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

kerala police : ദമ്പതികൾ താമസിച്ച വാടകവീട് റെയ്ഡ് നടത്തി എക്സൈസ് ; പരിശോധനയിൽ കണ്ടെത്തിയത് കണ്ട് ഞെട്ടി അധികൃതർ

കാസർഗോഡ് എംഡിഎംഎയുമായി യുവതി പിടിയിൽ. എരിയാൽ വില്ലേജിൽ മൊഗ്രാൽ പുത്തൂർ പഞ്ചത്ത് കുന്നത്തെ വാടക വീട്ടിൽ നിന്നാണ് 9.021 ഗ്രാം എംഡിഎംഎയുമായി റംസൂണയെ എക്സൈസ് പിടികൂടിയത്. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ മുരളി കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സതീശൻ കെ, ഷിജിത്ത്. വി വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ കൃഷ്ണപ്രിയ. എം വി, എക്സൈസ് ഡ്രൈവർ ക്രിസ്റ്റിൻ. പി എ, സൈബർസെൽ ഉദ്യോഗസ്ഥൻ പ്രിഷി പി എസ്, എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ 23.11.2023 വരെ ഹോസ്ദുർഗ്ഗ് വനിതാ ജയിലിൽ റിമാൻഡ് ചെയ്തു.
കാസറഗോഡ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെ യും സ്ക്വാഡ് ഓഫീസ് പാർട്ടിയും ചേർന്നാണ് ഇവരെ പിടികൂടിയത്. റംസൂണയ്ക്കെതിരെ എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്തതായി എ്ക്സൈസ് അറിയിച്ചു.

kerala police
kerala police

പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെ മകളെക്കൊന്ന് അധ്യാപിക ജീവനൊടുക്കി; സുഹൃത്തായ അധ്യാപകന്‍ പിടിയില്‍

പ്രണയ തകര്‍ച്ചയ്്ക്ക് പിന്നാലെ മകളെക്കൊന്ന് അധ്യാപിക ജീവനൊടുക്കി. കാസര്‍കോട് ആണ് സംഭവം നടന്നത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയായ അധ്യാപികയുമായി യുവ അധ്യാപകന്‍ ഒന്‍പത് വര്‍ഷമായി പ്രണയത്തിലായിരുന്നു. പ്രണയ ബന്ധം അവസാനിപ്പിച്ച് ഇയാള്‍ വിവാഹിതനാവാന്‍ തീരുമാനിച്ചതോടെ അധ്യാപിക അഞ്ചര വയസുള്ള മകളുമൊന്നിച്ച് ജീവനൊടുക്കിയത് kerala police .
പ്രവാസിയായ ഭര്‍ത്താവിന്റെ പരാതിയില്‍ 29കാരനായ അധ്യാപകന്‍ അറസ്റ്റിലായി. കാസര്‍കോട് കളനാട് അരമങ്ങാനത്താണ് സംഭവം. കളനാട് സ്വദേശിയായ അധ്യാപിക റുബീനയും മകളും മരിച്ച സംഭവത്തിലാണ് സുഹൃത്തായ അധ്യാപകന്‍ അറസ്റ്റിലായത്. ബാര സ്വദേശി സഫ്വാന്‍ ആണ് പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബര്‍ 15 നാണ് കളനാട് അരമങ്ങാനം സ്വദേശി റുബീന, അഞ്ചര വയസുള്ള മകള്‍ ഹനാന മറിയം എന്നിവരെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതിലാണ് യുവതിയുടെ സുഹൃത്തും സ്വകാര്യ സ്‌കൂള്‍ അധ്യാപകനുമായ ബാര എരോള്‍ സ്വദേശിയും 29 വയസുകാരനുമായ സഫ്വാനെ മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്ന റുബിനയെ സാമൂഹിക മാധ്യമം വഴിയാണ് സഫ്വാന്‍ പരിചയപ്പെടുന്നത്. ഭര്‍തൃമതിയായ യുവതി ഒന്‍പത് വര്‍ഷമായി സഫ് വാനുമായി ഇഷ്ടത്തിലായിരുന്നു. യുവാവ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് അധ്യാപികയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍.
മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ പ്രവാസിയായ ഭര്‍ത്താവ് നല്‍കിയ പരാതിയുടേയും ബന്ധുക്കളുടെ മൊഴികളുടേയും അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്.
ആത്മഹത്യ പ്രേരണ, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് പേരുടേയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധിച്ചതില്‍ പരസ്പരമുള്ള ചാറ്റുകള്‍ നശിപ്പിച്ചതായി കണ്ടെത്തി. ഇതോടെയാണ് യുവാവിനെതിരെ തെളിവ് നശിപ്പിച്ചതിനും കേസെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/KcfknpACgyY38jcrgxM60u

ഒരാഴ്ച മുൻപ് ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി ബസ്സപകടത്തിൽ ദാരുണമായി മരണപ്പെട്ടു

തൃശ്ശൂർ: പ്രവാസി മലയാളി മരണപ്പെട്ടു. ബസിന്റെ ടയർ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് യുവാവ് മരിച്ചത് . കുന്നംകുളം പാറേംമ്പാടത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഷൊർണ്ണൂർ – കുന്നംകുളം റൂട്ടിലോടുന്ന കല്ലായിൽ ബസ് ആണ് സ്കൂട്ടർ യാത്രക്കാരനെ ഇടിക്കുകയായിരുന്നു. കുന്നംകുളം കരിക്കാട് സ്വദേശി താവളത്തിൽ ഷാനിൽ (40) ആണ് മരിച്ചത്. ഷാനിലിന്റെ തലയിലൂടെ ബസ്സിന്റെ പിൻ ചക്രം കയറിയിറങ്ങുകയായിരുന്നു. ഷാനിൽ ഒരാഴ്ച മുൻപാണ് ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയത്.ഷാനിൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി . യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/KcfknpACgyY38jcrgxM60u

forex gold rate
forex gold rate

സ്വർണവില കുതിച്ചുയരാൻ കാരണം ഇതാണ്..

യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ gold rate വർധനവ് രേഖപ്പെടുത്തി. ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം ഇന്ന് രാവിലെ ഗ്രാമിന് 238.75 ദിർഹം എന്ന നിരക്കിലാണ് 24K ന്റെ വ്യാപാരം നടന്നത് . യുഎഇ സമയം , രാവിലെ 9 മണിക്ക് ഗ്രാമിന് 221 ദിർഹം, 21 k 221.25, 21 k 214.0 ദിർഹം, 18 കെ 183.5 ദിർഹം എന്നിങ്ങനെയാണ് സ്വർണ വില നിലവാരം രേഖപ്പെടുത്തിയിരിക്കുന്നത്. മിഡിൽ ഈസ്റ്റ് പ്രതിസന്ധിയാണ് സ്വർണ്ണത്തിനു വില ഉയരാൻ കാരണമായത്.
എന്നാൽ ഇസ്രായേൽ-ഹമാസ് യുദ്ധം വ്യാപിക്കുന്നതും സ്വർണ വിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. യുദ്ധം വ്യാപിക്കുന്നത് തടയാൻ ആഗോള നേതാക്കൾ ശ്രമിക്കുന്നതിനാൽ, വിളിച് ഇനിയും ഉയരാൻ സാധ്യത ഇല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. യുഎസ് ട്രഷറി യീൽഡിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.3 ശതമാനം ഉയർന്ന് 1,975.61 ഡോളറിലെത്തി.

ഭാര്യയെ കുത്തിക്കൊന്ന് സ്വയം കഴുത്തറുത്തത് മകളുടെ കണ്‍മുന്നില്‍, പ്രവാസിയുടെ ക്രൂരതയിൽ ഞെട്ടി നാട്

പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ മാതാപിതാക്കളുടേയും മകളുടെയും മുന്നിൽവച്ച് കുത്തിയശേഷം സ്വയം കഴുത്തറുത്തത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ ഏഴരയോടെയാണ് കുന്നന്താനത്തെ ശ്രീജയുടെ വീട്ടിലേക്ക് ഭർത്താവ് വേണുക്കുട്ടന്‍ എത്തിയത്. മകളെ കാണാനെത്തിയ വേണു ഭാര്യയുമായി വഴക്കിട്ടു. പിന്നാലെ കൈയ്യിൽ കരുതിയ കത്തികൊണ്ട് കുത്തി.ദമ്പതികൾ ഏറെക്കാലമായി സ്വരച്ചേർച്ചയിൽ അല്ലായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന വേണു കുട്ടൻ നായരുടെ സമ്പാദ്യം ഭാര്യ ധൂർത്തടിച്ചു എന്ന പരാതി വേണുക്കുട്ടൻ നായർ ഉയർത്തിയിരുന്നു. ഇതേ തുടർന്നുള്ള കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിൽ എന്ന് പോലീസ് പറഞ്ഞു.

നാട്ടിലേക്ക് അവധി ആഘോഷിക്കാൻ പോയ പ്രവാസി മലയാളി മരിച്ചു

ഖത്തറില്‍ നിന്ന് നാട്ടിലേക്ക് അവധി ആഘോഷിക്കാൻ പോയ പ്രവാസി മലയാളി മരിച്ചു . മാഹി സ്വദേശി സഫിയ മന്‍സില്‍ വലിയപറമ്പത്ത് സലീം ആണ് മരിച്ചത്. ഖത്തറിലെ ഗറാഫയില്‍ ജ്വല്ലറി ജീവനക്കാരനായിരുന്നു. 52 വയസ്സായിരുന്നു. ഒരു മാസം മുമ്പാണ് സലീം അവധിക്ക് നാട്ടില്‍ പോയത്. ശാഹിദയാണ് ഭാര്യ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy