british airways amex : ബ്ലാക്ക് ഫ്രൈഡേ വിമാന ടിക്കറ്റ് വില്‍പ്പന ആരംഭിക്കാനൊരുങ്ങി എയര്‍ലൈന്‍

ബ്ലാക്ക് ഫ്രൈഡേയും സൈബര്‍ മണ്‍ഡേയും ഏറെക്കുറെ എത്തിക്കഴിഞ്ഞു, അതിനാല്‍ ചെലവ് കുറഞ്ഞ അവധിക്കാല യാത്രയാണ് british airways amex നിങ്ങള്‍ തിരയുന്നതെങ്കില്‍, കിഴിവുകള്‍ സ്വന്തമാക്കാന്‍ നവംബര്‍ 24 വെള്ളിയാഴ്ച എന്ന ദിവസം ഓര്‍ത്തുവച്ചോളൂ.
എല്ലാ വര്‍ഷവും, ബ്രിട്ടീഷ് എയര്‍ലൈന്‍ കുറഞ്ഞി നിരക്കിലുള്ള ടിക്കറ്റുകളും അവധിക്കാല പാക്കേജുകളും നല്‍കി ബ്ലാക്ക് ഫ്രൈഡേ ആഘോഷിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം, ബ്രിട്ടീഷ് എയര്‍വേയ്സ് ഹോളിഡേയ്സ് ദുബായില്‍ നിന്നും ലണ്ടനിലേക്കുമുള്ള മടക്ക ഫ്‌ലൈറ്റുകള്‍ നല്‍കുകയും സോഫിറ്റെല്‍ ദുബായ് ദി പാമില്‍ ഒരാള്‍ക്ക് 2,900 ദിര്‍ഹം മുതല്‍ മൂന്ന് രാത്രി താമസം നല്‍കുകയും ചെയ്തിരുന്നു.
2021-ല്‍, ആണ് എയര്‍ലൈന്‍ ബ്ലാക്ക് ഫ്രൈഡേ ഓഫറുകള്‍ ആരംഭിച്ചത്. യുഎസ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് 20,000 കിഴിവുള്ള സീറ്റുകള്‍, യൂറോപ്യന്‍ സിറ്റി ബ്രേക്കുകളുടെ ഹോട്ട് ഡീലുകള്‍, മിഡില്‍ ഈസ്റ്റിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്സിന്റെ അവധിക്കാല പാക്കേജുകളില്‍ എന്നിവയാണ് ആ വര്‍ഷം നല്‍കിയത്. ഈ വര്‍ഷവും കിഴിവുകളും ആകര്‍ഷകമായ അവധിക്കാല പാക്കേജുകളും എയര്‍ലൈന്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷ.
ബ്രിട്ടീഷ് എയര്‍വേയുടെ ഡീലുകള്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ പ്രയോജനപ്പെടുത്താം
നിങ്ങള്‍ എപ്പോഴെങ്കിലും ബിസിനസ് ക്ലാസ് പറക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍, ഇത് ഒരു അവസരമായിരിക്കാം. ബ്രിട്ടീഷ് എയര്‍വേയ്സിന്റെ നിലവിലെ വില്‍പ്പന ഡിസ്‌കൗണ്ടുള്ള ബിസിനസ് ക്ലാസ് സീറ്റുകളെക്കുറിച്ചാണ്. അതിനാല്‍, ഈ പരിമിത സമയ പ്രമോഷന്‍ സമയത്ത്, ലണ്ടനില്‍ നിന്ന് ദുബായിലേക്കോ തിരിച്ചോ ഉള്ള ഫ്‌ലൈറ്റുകളുടെ ബിസിനസ് ക്ലാസ് സീറ്റുകളുടെ വില 8,000 ദിര്‍ഹമാണ്, ഇത് സാധാരണ ശരാശരിയായ 15,000-ദിര്‍ഹം 18,000 എന്നതിനേക്കാള്‍ വളരെ കുറവാണ്.

Credit: British Airways
Credit: British Airways

നിങ്ങള്‍ BA-യില്‍ ഫ്‌ളൈ ബിസിനസ് ക്ലാസ് നടത്തുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഒരു പ്രത്യേക ചെക്ക്-ഇന്നും സ്വകാര്യ ലോഞ്ചുകളിലേക്കുള്ള പ്രവേശനവും പ്രതീക്ഷിക്കാം, അതില്‍ സുഖപ്രദമായ സീറ്റ്, പ്രാദേശികമായി ലഭിക്കുന്ന ഭക്ഷണപാനീയങ്ങളുടെ മെനു, വൈറ്റ് കമ്പനി ബെഡ്ഡിംഗ്, ഫാന്‍സി സൗകര്യങ്ങള്‍, 12 ഇഞ്ച് ഫ്‌ലാറ്റ് സ്‌ക്രീന്‍ എന്നിവ ഉള്‍പ്പെടുന്നു. ഫ്‌ലൈറ്റ്-ഒണ്‍ലി ഡീലുകള്‍, ഹോളിഡേ പാക്കേജ് ഡീലുകള്‍, Avios പോയിന്റ് ഉപഭോക്താക്കള്‍ക്കുള്ള ബോണസ് പോയിന്റുകള്‍ എന്നിവയും ഓഫറുകളില്‍ ഉള്‍പ്പെടുന്നു. നവംബര്‍ 13 തിങ്കളാഴ്ച വില്‍പന അവസാനിക്കുന്നതാണ്.

ഓഫറുകൾ പരിശോധിക്കാം https://www.britishairways.com/en-gb/offers/black-friday

ബുക്ക് ചെയ്യുന്നതിനായി : https://www.britishairways.com/en-gb/destinations/middle-east/united-arab-emirates

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy