kerala police : സംസ്ഥാനത്ത് ദമ്പതികളടക്കം 5 പേര്‍ മരിച്ച നിലയില്‍; മൂന്ന് കുട്ടികളെ സ്റ്റെയര്‍കേസില്‍ കെട്ടിത്തൂക്കിയ നിലയില്‍

സംസ്ഥാനത്ത് ദമ്പതികളടക്കം 5 പേര്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെറുപുഴ പാടിയോട്ടുചാലില്‍ ഇന്ന് പുലര്‍ച്ചെയാണ് ദാരുണ സംഭവം ഉണ്ടായത് kerala police . മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയാണ് അമ്മയും പങ്കാളിയും ആത്മഹത്യ ചെയ്തത്. പുലര്‍ച്ചെ ആറ് മണിയോടെയാണ് പാടിയോട്ട്ചാല്‍ വാച്ചാലില്‍ അഞ്ച് പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജ, മക്കളായ 12 ഉം 10 ഉം 8 ഉം വയസ്സുള്ള സൂരജ്, സുജിന്‍, സുരഭി, ശ്രീജയുടെ പങ്കാളി ഷാജി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ സ്റ്റെയര്‍കേസിന്റെ കമ്പിയില്‍ തൂങ്ങിയ നിലയിലും ശ്രീജയെയും ഷാജിയെയും കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്.
മുന്‍ ഭര്‍ത്താവിന്റെ പരാതിയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് ആത്മഹത്യ. രണ്ടാഴ്ച മുന്‍പാണ് ആദ്യ ഭര്‍ത്താവ് സുനിലിനെ ഉപേക്ഷിച്ച് ശ്രീജ ഷാജിക്കൊപ്പം താമസം തുടങ്ങിയത്. ഇക്കഴിഞ്ഞ 16 ന് ഇവരുടെ വിവാഹം ചെയ്തിരുന്നു. ഇതേ ചൊല്ലി സുനിലും ശ്രീജയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. സുനിലിന്റെ പേരിലുള്ള വീട്ടിലായിരുന്നു ശ്രീജയും ഷാജിയും കുട്ടികള്‍ക്കൊപ്പം താമസിച്ചത്. ഈ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ സുനില്‍ ആവശ്യപ്പെട്ടതാണ് തര്‍ക്ക കാരണം. പ്രശ്‌നം പരിഹരിക്കാന്‍ രാവിലെ സ്റ്റേഷനില്‍ എത്താന്‍ മൂവര്‍ക്കും പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഇന്ന് രാവിലെ ആറ് മണിയോടെ ശ്രീജ ചെറുപുഴ സ്റ്റേഷനില്‍ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചു. പൊലീസ് ഉടന്‍ സ്ഥലത്ത് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏറെ കാലമായി മകള്‍ കുടുംബവുമായി അകല്‍ച്ചയിലായിരുന്നുവെന്നും മുന്‍ ഭര്‍ത്താവുമായി പിരിഞ്ഞത് അറിയില്ലെന്നും ശ്രീജയുടെ പിതാവ് പറഞ്ഞു. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നതായി പെരിങ്ങോഎം വയകര പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2023 Pravasiclick - WordPress Theme by WPEnjoy