expat insurance scheme : സുരക്ഷയ്ക്ക് വിട്ടുവീഴ്ച പാടില്ല, പ്രവാസിക്കായുള്ള മികച്ച ഇന്‍ഷുറന്‍സ് പദ്ധതിയിതാ - Pravasiclick

expat insurance scheme : സുരക്ഷയ്ക്ക് വിട്ടുവീഴ്ച പാടില്ല, പ്രവാസിക്കായുള്ള മികച്ച ഇന്‍ഷുറന്‍സ് പദ്ധതിയിതാ

expat insurance scheme

മറ്റ് ഏതൊരു കാര്യം ഒഴിവാക്കിയാലും പ്രവാസികള്‍ സുരക്ഷയ്ക്ക് വിട്ടുവീഴ്ച വരുത്താനേ പാടില്ല. അതിനായി മികച്ച ഇന്‍ഷുറന്‍സ് പദ്ധതികള്‍ expat insurance scheme തിരഞ്ഞെടുക്കാന്‍ പ്രവാസികള്‍ ശ്രദ്ധിക്കണം. കേരള സര്‍ക്കാരിന് കീഴിലുള്ള നോര്‍ക്ക റൂട്ട്‌സ് പ്രവാസികള്‍ക്ക് കൈത്താങ്ങാകാന്‍ നല്ലൊരു ഇന്‍ഷുറന്‍ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓരോ പ്രവാസിക്കും ലഭ്യമാകുന്ന ഇന്‍ഷുറന്‍സ് പോളിസിയാണിത്. പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് നോര്‍ക്ക റൂട്ട്സ് ഇതു നടപ്പാക്കുന്നത്. more information

പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് നോര്‍ക്ക ഈ ഇന്‍ഷൂറന്‍സ് പദ്ധതി പ്രവാസികള്‍ക്കായി നടപ്പാക്കുന്നത്. അത്യാസ നിലയില്‍ ചികിത്സയില്‍ കഴിയുന്ന ആളുകള്‍ക്കും, അത്യാസന്ന നിലയില്‍ എത്തിയ ആളുകള്‍ക്കും ഒരു ലക്ഷം രൂപയാണ് ലഭിക്കുക. ഇതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അത്യാസന രോഗ ചികിത്സക്ക് പുറമെ, അപകട മരണങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും, സ്ഥിര വൈകല്യത്തിനോ അംഗ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ അതിനു ഒരു ലക്ഷം രൂപ വരെയുമോ ലഭിക്കുന്നതാണ്. more information
സ്വന്തം ഒറിജിനല്‍ പാസ്പോര്‍ട്ട്് വഴി വിദേശത്ത് പോയ ആളായിരിക്കണം. കൂടാതെ ചുരുങ്ങിയത് ആറു മാസക്കാലം എങ്കിലും വിദേശത്തു പ്രവാസിയായി താമസിക്കുകയോ, ജോലി ചെയ്യുകയോ ചെയ്തിരിക്കണം. നോര്‍ക്ക റൂട്സിന്റെ www.norkaroots.org എന്ന വെബ്സൈറ്റിലെ സര്‍വ്വീസ് വിഭാഗത്തില്‍ പ്രവാസി ഐഡി കാര്‍ഡ് സെക്ഷനില്‍ നിന്നും ഈ പദ്ധതിയില്‍ ഓണ്‍ലൈനായി ചേരാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അതു കണക്കിലെടുത്താണ് കേരളം ഈ പദ്ധതി നടപ്പാക്കുന്നത്. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്.

ഇന്‍ഷുറന്‍സ് വഴി കവര്‍ ചെയ്യുന്ന രോഗങ്ങള്‍

കാന്‍സര്‍- ഓങ്കോളജിസ്റ്റ്
വൃക്കസംബന്ധമായ തകരാറുകള്‍- നെഫ്രോളജിസ്റ്റ്
പ്രാഥമിക ശ്വാസകോശ ധമനികളിലെ രക്താതിസമ്മര്‍ദ്ദം- കാര്‍ഡിയോളജിസ്റ്റ്/പള്‍മോണോളജിസ്റ്റ്
മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്- ന്യൂറോളജിസ്റ്റ്
പ്രധാന അവയവമാറ്റ ശസ്ത്രക്രിയ- ബന്ധപ്പെട്ട സ്പെഷ്യാലിറ്റി ഡോക്ടര്‍/ജനറല്‍ സര്‍ജന്‍
കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റുകള്‍- സിടിവിഎസ്(കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജന്‍)
അയോര്‍ട്ട ഗ്രാഫ്റ്റ് ശസ്ത്രക്രിയ- സിടിവിഎസ് (കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജന്‍)
ഹൃദയവാല്‍വ് ശസ്ത്രക്രിയ- സിടിവിഎസ് (കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജന്‍)
സ്ട്രോക്ക്- ന്യൂറോളജിസ്റ്റ്
മയോകാര്‍ഡിയര്‍ ഇന്‍ഫ്രാക്ഷന്‍(ആദ്യത്തെ ഹൃദയാഘാതം)- കാര്‍ഡിയോളജിസ്റ്റ്
കോമ- ന്യൂറോളജിസ്റ്റ്
പൂര്‍ണമായ അന്ധത- നേത്രരോഗവിദഗ്ധന്‍
പക്ഷാഘാതം- ന്യൂറോളജിസ്റ്റ് more information
ആവശ്യമായ രേഖകള്‍
പാസ്‌പോര്‍ട്ടിന്റെ ഫ്രണ്ട് പേജു, അഡ്രസ് പേജിന്റെ കോപ്പി
വിസ അല്ലെങ്കില്‍ ഇക്കാമ അല്ലെങ്കില്‍ വര്‍ക്ക് പെര്മിറ്റി അല്ലെങ്കില്‍ റെസിഡന്‍സ് പെര്‍മിറ്റ് ന്റെ കോപ്പി
പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് അല്ലെങ്കില്‍ സര്‍വകലാശാല ഡീറ്റെയില്‍സ്
അപേക്ഷിക്കുന്ന ആളുടെ ഫോട്ടോയും ഒപ്പും
550 രൂപ അപേക്ഷ ഫീസ്
വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റിലും [email protected] എന്ന ഇമെയില്‍ വഴിയും ലഭിക്കും. 91-417-2770543, 91-471-2770528 എന്നീ ഫോണ്‍ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കാള്‍ സേവനം) എന്നീ ടോള്‍ഫ്രീ നമ്പറുകളിലും വിവരങ്ങള്‍ ലഭിക്കും.

more information

Barring anything else, expatriates should not compromise on security. Expats should be careful to choose the best insurance plans for that. Norca Roots under the Government of Kerala has introduced a good insurance scheme to help the expatriates. This is an insurance policy available to every expatriate registered with Norca Roots. Norca Roots is implementing this under the name Pravasi Raksha Insurance Scheme.

Expatriates aged between eighteen and sixty and those accompanying them abroad are covered under the Pravasi Raksha Insurance Scheme. The premium to be paid is Rs 550 for a year. Illnesses will get insurance coverage up to Rs.1 lakh. Norca is implementing this insurance plan for non-residents in collaboration with New India Assurance Company. One lakh rupees will be given to the people who are undergoing treatment in critical condition and those who have arrived in critical condition. Medical certificate should be produced for this. Apart from emergency treatment, accidental death is covered up to Rs 2 lakh and permanent disability or dismemberment up to Rs 1 lakh. \
Must be a person who has gone abroad through own original passport. And must have lived or worked abroad as a non-resident for at least six months. You can join this scheme online from the Service section of Norka Roots website www.norkaroots.org from Pravasi ID Card section. Fees can also be paid online. Health care is one of the major problems faced by the expatriate community and Kerala is implementing this scheme in consideration of that. The state government is implementing various schemes for the welfare of the expatriate community.

Diseases covered by insurance
Cancer- Oncologist
Renal Disorders- Nephrologist
Primary Pulmonary Arterial Hypertension- Cardiologist/Pulmonologist
Multiple Sclerosis- Neurologist
Major Transplantation- concerned specialty Doctor/General Surgeon
Coronary Artery Bypass Grafts – CTVS (Cardio Thoracic and Vascular Surgeon)
Aorta Graft Surgery – CTVS (Cardio Thoracic and Vascular Surgeon)
Heart Valve Surgery – CTVS (Cardio Thoracic and Vascular Surgeon)
Stroke- Neurologist
Myocardial Infarction (first heart attack) – Cardiologist
Coma- neurologist
Total Blindness – Ophthalmologist
Paralysis – Neurologist more information

Required Documents


Copy of front page and address page of passport
Copy of Visa or Iqama or Work Permit or Residence Permit
College or University details for non-resident students
Photograph and signature of the applicant
550 application fee
Details can be obtained from the Norka Roots website and via email at [email protected]. Information can be obtained on phone numbers 91-417-2770543 and 91-471-2770528 and toll-free numbers 18004253939 and 00918802012345 (missed call service from abroad).

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2023 Pravasiclick - WordPress Theme by WPEnjoy