norka roots; Kerala government has launched a health insurance scheme for non-residents at very low cost

പ്രവാസികൾക്ക് വേണ്ടി വെറും 550 രൂപയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കംക്കുറിച്ച് കേരള സർക്കാർ. നോർക്ക റൂട്ട്സ് വഴിയാണ്
പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയത്.. പ്രവാസി രക്ഷാ ഇൻഷുറൻസ് പദ്ധതി എന്ന പേരിലാണ് തുടക്കം കുറിച്ചിരിക്കുന്നത്.

ആർക്കൊക്കെ ഏത് രീതിയിൽ പദ്ധതിക്കായി അപേക്ഷിക്കാം?

18നും 60 നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കും അവരോടൊപ്പം വിദേശത്ത് താമസിക്കുന്നവരും പദ്ധതിൽ ഉൾപ്പെടും. പദ്ധതി നടപ്പാക്കുന്നത് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ചാണ്. പ്രതിവർഷം 550 രൂപയാണ് പ്രീമിയം പ്രീമിയം അടക്കേണ്ട തുക. ഒരു ലക്ഷം രൂപ വരെ രോ​ഗങ്ങൾക്ക് പരിരക്ഷ ലഭിക്കും. സ്കീമിൽ ചേരാനായി നോർക്കാ റൂട്ട്സിൻ്റെ ഒഫീഷ്യൽ വെബ്സൈറ്റായ www.norkaroots.org-ലെ സേവന വിഭാഗത്തിലെ പ്രവാസി ഐഡി കാർഡ് വിഭാഗത്തിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായും ഫീസ് അടക്കാം. വിശദ വിവരങ്ങൾ നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിലും [email protected] എന്ന ഇമെയിൽ വിലാസത്തിലും ലഭ്യമാണ്. വിവരങ്ങൾ 91-417-2770543, 91-471-2770528, 18004253939, 00918802012345 (വിദേശത്തു നിന്നുള്ള മിസ്ഡ് കോൾ സേവനം) എന്നീ നമ്പറുകളിൽ ലഭ്യമാണ്.

പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണം, അത് കണക്കിലെടുത്താണ് ആരോ​ഗ്യ സംരക്ഷണ പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ പ്രവാസികളും പ്രവാസി രക്ഷാ ഇൻഷുറൻസിന്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് നോർക്ക?

1996 ഡിസംബർ 6-ന് പ്രവാസി മലയാളികളുടെ (NRK) പരാതികൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച കേരള സർക്കാരിന്റെ ഒരു വകുപ്പാണ് നോർക്ക എന്ന് ചുരുക്കി വിളിക്കപ്പെടുന്ന നോൺ റസിഡന്റ് കേരളൈറ്റ് അഫയേഴ്സ്. ഇത്തരത്തിൽ ഒരു ഇന്ത്യൻ സംസ്ഥാനത്ത് രൂപീകരിക്കുന്നത് ആദ്യമാണ്. കൊവിഡ് പൊട്ടിപ്പുറപ്പെടുന്നതിനിടയിൽ, നോർക്ക-റൂട്ട്സ് പോർട്ടൽ ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാൻ അഭ്യർത്ഥിക്കുന്നതിന് രജിസ്ട്രേഷൻ സുഗമമാക്കിയിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy